Tag: #burfi

  • തേങ്ങ ശർക്കര മിട്ടായി

    തേങ്ങ ശർക്കര മിട്ടായി

    നൊസ്റ്റാൾജിയ ഉണർത്തുന്ന പഴയകാല മിട്ടായി, തേങ്ങ ശർക്കര മിട്ടായി, കുറച്ചു ചേരുവകൾ കൊണ്ട് ആർക്കും ഉണ്ടാക്കാം…

    Ingredients

    തേങ്ങ

    ശർക്കര പാനി

    നെയ്യ്

    ചിരവിയെടുത്ത തേങ്ങ മിക്സിയിലിട്ട് ചെറുതായി ഒന്ന് കറക്കുക, ഒരു പാനിൽ ശർക്കരപ്പാനി ഒഴിച്ച് തിളയ്ക്കുമ്പോൾ തേങ്ങ ചേർക്കാം നെയ്യ് കൂടി ചേർത്ത് ഇളക്കി കട്ടിയാകുന്നതുവരെ അടുപ്പിൽ വയ്ക്കുക പാത്രത്തിൽ നിന്ന് വിട്ടു വരുമ്പോൾ എണ്ണ പുരട്ടിയ ഒരു പ്ലേറ്റിലേക്ക് മാറ്റാം, നന്നായി പ്രസ് ചെയ്ത ശേഷം ചൂടാറാനായി മാറ്റിവയ്ക്കാം ശേഷം മുറിച്ചെടുത്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Koya’s Kitchen

  • കപ്പലണ്ടി  ബർഫി

    കപ്പലണ്ടി ബർഫി

    കപ്പലണ്ടി ഉപയോഗിച്ച് ബർഫി തയ്യാറാക്കാം, മധുരം ഇഷ്ടമുള്ളവർ തീർച്ചയായും ഈ റെസിപ്പി ട്രൈ ചെയ്തോളൂ… കിടിലൻ രുചി ആണ്..

    Ingredients

    വറുത്ത കപ്പലണ്ടി -രണ്ട് കപ്പ്

    ചൂട് പാല് -400 മില്ലി

    പഞ്ചസാര -ഒരു കപ്പ്

    ഏലക്കായ പൊടി -ഒരു ടീസ്പൂൺ

    പൊടിച്ച കപ്പലണ്ടി

    നെയ്യ്

    പാലിലേക്ക് കപ്പലണ്ടി ചേർത്ത് കൊടുത്ത് 15 മിനിറ്റ് കുതിർക്കുക, ഇതിനെ ഒരു പാനിലേക്ക് മാറ്റിയതിനുശേഷംസ്റ്റോവ് ഓൺ ചെയ്യുക , കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം പഞ്ചസാര ഈ സമയത്ത് ചേർക്കാം, നന്നായി കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്യാം ഒരു കണ്ടെയ്നറിൽ നെയ്യ് തേച്ചുപിടിപ്പിക്കുക ഇതിലേക്ക് ഈ മിക്സ് മാറ്റം, നന്നായി ടൈറ്റായി സ്പൂൺ ഉപയോഗിച്ച് സെറ്റ് ചെയ്യുക, മുകളിലായി പൊടിച്ച കപ്പലണ്ടി വിതറി കൊടുക്കുക, തണുത്തതിനുശേഷം മുറിച്ചെടുത്തു കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക House of Spice – By D & L