Tag: bread snack

  • മുട്ട ബ്രഡ് പലഹാരം

    മുട്ട ബ്രഡ് പലഹാരം

    ഒരേ ഒരു മുട്ട കൊണ്ട് പ്ലേറ്റ് നിറയെ പലഹാരം തയ്യാറാക്കാം, വെറും രണ്ടു മിനിറ്റ് മതി ഇത് തയ്യാറാക്കാൻ ചായ തിളയ്ക്കുന്ന സമയം പോലും വേണ്ട…

    Ingredients

    മുട്ട ഒന്ന്

    വെളുത്തുള്ളി രണ്ട്

    മുളകുപൊടി ഒരു ടീസ്പൂൺ

    ഉപ്പ്

    ഓയിൽ -രണ്ട് ടീസ്പൂൺ

    വിനേഗർ -ഒരു ടീസ്പൂൺ

    സവാള- 1

    മല്ലിയില

    ക്യാപ്സിക്കം

    ക്യാബേജ്

    ബ്രഡ് -4

    മൈദ -രണ്ട് ടീസ്പൂൺ

    എണ്ണ

    Preparation

    മുട്ട വെളുത്തുള്ളി സൺഫ്ലവർ ഓയിൽ വിനാഗിരി ഉപ്പ് മുളകുപൊടി ഇവ മിക്സിയിൽ അടിച്ചെടുക്കുക ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയ ശേഷം അരിഞ്ഞുവെച്ച പച്ചക്കറികൾ ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്ത ശേഷം ബ്രെഡ് ചെറിയ കഷണങ്ങളായി മുറിച്ച് ചേർക്കാം മൈദ കൂടി ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് യോജിപ്പിക്കുക ഇനി കുറച്ചു കുറച്ചായി എടുത്ത് ഷേപ്പ് ചെയ്ത് ഫ്രൈ ചെയ്ത് എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simply Shamna

  • ഉരുളക്കിഴങ്ങ്  ബ്രഡ് സ്നാക്

    ഉരുളക്കിഴങ്ങ് ബ്രഡ് സ്നാക്

    കുട്ടികൾക്ക് എപ്പോഴും കടയിൽ നിന്നും സ്നാക്സ് വാങ്ങി കൊടുക്കാതെ വീട്ടിൽ ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന സ്നാക്കുകൾ പരീക്ഷിച്ചു നോക്കൂ…

    Ingredients

    ഉരുളക്കിഴങ്ങ് -രണ്ട്

    ബ്രഡ് -4

    സവാള പൊടിയായി അരിഞ്ഞത്

    ഇഞ്ചി

    വെളുത്തുള്ളി -3

    പച്ചമുളക്

    കറിവേപ്പില

    ഉപ്പ്

    കോൺഫ്ലോർ -ഒരു ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മീറ്റ് മസാല -ഒരു ടീസ്പൂൺ

    എണ്ണ

    Preparation

    ആദ്യം ബ്രെഡിന്റെ സൈഡ് ഒന്ന് റിമൂവ് ചെയ്യുക ശേഷം ഇത് പൊടിച്ചെടുത്ത് ഒരു പ്ലേറ്റിലേക്ക് മാറ്റാം, ബ്രെഡ് ന്റെ വെള്ളയും പൊടിച്ചെടുക്കണം . ഒരു ബൗളിൽ ഉരുളക്കിഴങ്ങ് വേവിച്ചത് എടുത്ത് നന്നായി ഉടക്കുക ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും മസാല പൊടികളും ഉപ്പും ചേർക്കുക ശേഷം ബ്രെഡിന്റെ പൊടിയും ചേർത്ത് നന്നായി കുഴയ്ക്കുക കുറച്ചു കുറച്ചായി എടുത്ത് കട്ട്ലറ്റ് ഷേപ്പിൽ ആക്കണം, ഇനി ഇതിലേക്ക് ബ്രഡ് ബ്രൗൺ ഭാഗം പൊടിച്ചത് കോട്ട് ചെയ്ത് എടുക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salijas kitchen

  • ബ്രഡ് പലഹാരം

    ബ്രഡ് പലഹാരം

    കുഴയ്ക്കാതെ പരത്താതെ ഞൊടിയിടയിൽ തയ്യാറാക്കി എടുക്കാം കിടിലൻ നാലുമണി പലഹാരം,

    Ingredients

    ബ്രഡ്

    ഡെസിക്കേറ്റഡ് കോകോനട്ട് -അര കപ്പ്

    കശുവണ്ടി രണ്ട് ടേബിൾ സ്പൂൺ

    മിൽക്ക് മെയ്ഡ് കാൽ കപ്പ്

    എണ്ണ

    Preparation

    ആദ്യം ബ്രഡുകൾ ഓരോന്നായി എടുത്ത്, സൈഡ് റിമൂവ് ചെയ്തതിനുശേഷം ചപ്പാത്തി റോളർ വച്ച് ഒന്ന് റോൾ ചെയ്ത് പരത്തുക ഫ്രഷ് ബ്രഡ് മാത്രമേ ഇങ്ങനെ പരത്താൻ കിട്ടു ഇനി ഒരു ബൗളിലേക്ക് ഡെസിക്കേറ്റഡ് കോക്കനട്ട് ക്രഷ് ചെയ്ത നട്ട്സ് മിൽക്ക് മെയ്ഡ് ഇവ ചേർത്ത് യോജിപ്പിക്കുക പരത്തിവെച്ച ഓരോ ബ്രഡിനുള്ളിലും ഈ മിക്സ് വെച്ച് കൊടുത്ത് റോൾ ചെയ്യുക ഇനി ഷാലോ ഫ്രൈ ചെയ്തെടുത്ത് കഴിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Amma Secret Recipes

  • ബ്രഡ് പൊരി

    ബ്രഡ് പൊരി

    ബ്രഡ് വേടിക്കുമ്പോൾ തീർച്ചയായും തയ്യാറാക്കി നോക്കൂ ചായക്കടയിലും തട്ടുകടയിലും കിട്ടുന്ന ഈ കിടിലൻ പലഹാരം, പഴം കൂടി ചേർത്ത് കൂടുതൽ രുചികരമായത്,

    Ingredients

    ബ്രഡ് -5

    പഴം -ഒന്ന്

    മൈദ -ഒരു കപ്പ്

    പഞ്ചസാര -കാൽ കപ്പ്

    മഞ്ഞൾപൊടി- കാൽ ടീസ്പൂൺ

    ഉപ്പ്

    കറുത്ത എള്ള്

    എണ്ണ

    Preparation

    ആദ്യം പഴം ചെറിയ കഷ്ണങ്ങളായി മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കുക, കൂടെ പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കാം, ഒപ്പം മൈദ മഞ്ഞൾപൊടി എന്നിവ കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യുക, ആവശ്യമെങ്കിൽ വെള്ളം കൂടി ചേർത്ത് നല്ല കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കാം, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം എള്ള് ചേർത്തു കൊടുക്കാം, ശേഷം നന്നായി യോജിപ്പിക്കുക. ബ്രെഡിനെ കോൺ ഷേപ്പിൽ കട്ട് ചെയ്തതിനുശേഷം, ഈ ബാറ്ററിൽ മുക്കി ചൂടായ എണ്ണയിലേക്ക് ചേർത്ത് പൊരിച്ചെടുക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World

  • ബ്രഡ് പോള

    ബ്രഡ് പോള

    വീടുകളിൽ എല്ലായിപ്പോഴും ബ്രെഡ് ഉണ്ടായിരിക്കും, എപ്പോഴും വാങ്ങി ഒന്ന് രണ്ട് ദിവസം ഉപയോഗിച്ച് അതിന്റെ സോഫ്റ്റിനെസ്സ്‌ നഷ്ടപ്പെടുമ്പോൾ കളയാറാണ് പതിവ്, എന്നാൽ ബ്രെഡ് ഉപയോഗിച്ച് ഇതുപോലൊരു പലഹാരം തയ്യാറാക്കി കൊടുത്താൽ, ബ്രഡ് ഒരിക്കലും ബാക്കിയാവില്ല..

    INGREDIENTS

    ബ്രഡ് -5

    പാൽ -ഒരു കപ്പ്

    മുട്ട നാല്

    പഞ്ചസാര

    ഏലക്കായ പൊടി -കാൽ ടീസ്പൂൺ

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    കശുവണ്ടി

    PREPARATION

    ഒരു ബൗളിലേക്ക് ബ്രഡ് ചേർത്ത് കൊടുക്കുക സൈഡ് റിമൂവ് ചെയ്തതിനുശേഷം ചെറിയ കഷണങ്ങളായാണ് ചേർക്കേണ്ടത്, ഇതിലേക്ക് പാൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യണം, മറ്റൊരു പോളി മുട്ട പൊട്ടിച്ച് ചേർത്ത് പഞ്ചസാരയും ഏലക്കായ പൊടിയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക, ശേഷം രണ്ടും കൂടി യോജിപ്പിക്കാം. ഒരു പാനിൽ നെയ്യ് ചേർത്തതിനുശേഷം സൈഡിൽ എല്ലാം നന്നായി തേച്ചുപിടിപ്പിക്കുക ഇതിലേക്ക് മുട്ട മികച്ച ഒഴിച്ചതിനുശേഷം ചെറിയ തീയിൽ വെച്ച് നന്നായി വേവിച്ചെടുക്കണം, മുകളിലായി കശുവണ്ടി ചെറുതായി മുറിച്ചത് ചേർക്കാം

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mariyus kitchen

  • ബ്രെഡ് പിസ്സ പോള

    ബ്രെഡ് പിസ്സ പോള

    നോമ്പിന് തയ്യാറാക്കാനായി ഇതാ വ്യത്യസ്ത രുചിയുള്ള ഒരു റെസിപ്പി, ബ്രഡും ചിക്കനും ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാം ബ്രെഡ് പിസ്സ പോള

    ചിക്കൻ 250 ഗ്രാം

    മുളകുപൊടി -മുക്കാൽ ടീസ്പൂൺ

    മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ

    ഉപ്പ്

    കുരുമുളക് പൊടി -അര ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    ഒറിഗാനോ

    എണ്ണ

    മുട്ട 2

    കുരുമുളകുപൊടി

    ഉപ്പ്

    സവാള

    ക്യാപ്സിക്കം

    ക്യാരറ്റ്

    പച്ചമുളക്

    തക്കാളി

    ഒലിവ്സ്

    മയോണൈസ്

    PREPARATION

    ആദ്യം ചിക്കൻ കഷ്ണങ്ങളിലേക്ക് ഉപ്പും മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി ഗരം മസാല പൊടി എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യണം കുറച്ചു സമയം വെച്ചതിനുശേഷം നന്നായി ഫ്രൈ ചെയ്തെടുക്കുക ഒരു ബൗളിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും ഫ്രൈ ചെയ്ത ചിക്കനും ഉപ്പും മയോണൈസും ചേർത്ത് മിക്സ് ചെയ്യുക ജാറിലേക്ക് മുട്ട കുരുമുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് ബ്ലൻഡ് ചെയ്തു മാറ്റുക, ഒരു സോസ്പാനിൽ എണ്ണ തേച്ചു കൊടുത്തതിനുശേഷം സ്റ്റോവിൽ വയ്ക്കാം, സൈഡ് റിമൂവ് ചെയ്ത ബ്രഡ് മുട്ട മിക്സിൽ മുക്കിയതിനു ശേഷം സോസ്പാനിന്റെ അടിയിലായി നിരത്തി വെക്കുക ഇതിനുമുകളിൽ പിസാ സോസ് ചേർത്ത് മുഴുവനും സ്പ്രെഡ് ചെയ്ത ശേഷം ചിക്കൻ മിക്സ് ഇട്ടു കൊടുക്കുക, മുകളിൽ ചീസ് ഇട്ടുകൊടുക്കാം, വീണ്ടും ബ്രെഡ് മുട്ടയിൽ മുക്കിയതിനു ശേഷം ഇതിൽ കവർ ചെയ്യുക, മുകളിലായി കുറച്ച് ക്യാരറ്റ് സവാള ഫ്രൈഡ് ചിക്കൻ ഒലിവ്സ് ക്യാപ്‌സികം തക്കാളി എന്നിവ ഇട്ടു കൊടുക്കാം ചീഫ് നല്ലതുപോലെ ചേർത്തു കൊടുക്കുക ഇനി പാൻ മൂടിവെച്ച് ചെറിയ തീയിൽ നന്നായി വേവിച്ചു എടുക്കണം.

    വിശദമായ റസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Farah Magic Kitchen JESNA

  • ബ്രെഡ് പഴം സ്നാക്ക്

    ബ്രെഡ് പഴം സ്നാക്ക്

    പഴവും ,ബ്ലൂബെറിയും, ബ്രഡും കൂടി ചേർത്താൽ ഒരു അടിപൊളി പലഹാരം ആയി, നിങ്ങൾ ഇതുവരെ കാണാത്ത റെസിപ്പി..

    Ingredients

    ബ്ലൂബെറി -200 ഗ്രാം

    പഞ്ചസാര കാൽകപ്പ്

    വെള്ളം കാൽ കപ്പ്

    പാൽ കാൽ കപ്പ്

    ഏലക്കായ പൊടി അര ടീസ്പൂൺ

    നെയ്യ് ഒരു ടീസ്പൂൺ

    പാല് ഒരു കപ്പ്

    പഞ്ചസാര ഒന്നര ടീസ്പൂൺ

    ഗോതമ്പുപൊടി അരക്കപ്പ്

    ബ്രഡ്

    ബട്ടർ

    PREPARATION

    ആദ്യം ബ്ലൂബെറിയും പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക നല്ല കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം ഒരു മിക്സിയുടെ ജാറിലേക്ക് പഴം പാൽ പഞ്ചസാര നെയ്യ് ഏലക്കായ പൊടിച്ചത് ഗോതമ്പുപൊടി എന്നിവ ചേർത്ത് നന്നായി അടിച്ച് ഒരു ബാറ്റർ ആക്കുക ഇതിനെ ഒരു പരന്ന ബൗളിലേക്ക് ഒഴിച്ച് കൊടുക്കാം ബ്രഡ് എടുത്ത് സൈഡ് റിമൂവ് ചെയ്തതിനുശേഷം ഇതിലേക്ക് ബ്ലൂബെറി പേസ്റ്റ് തേച്ചുപിടിപ്പിക്കുക മുകളിലായി മറ്റൊരു ബ്രഡ് വെച്ചതിനുശേഷം ഇതിനെ ബാറ്ററിൽ മുക്കി എടുക്കാം, ഒരു പാനിലേക്ക് ബട്ടർ ഇട്ട് മെൽറ്റ് ചെയ്തതിനുശേഷം അതിലേക്ക് ബ്രഡ് വെച്ച് കൊടുക്കാം ശേഷം എല്ലാ വശവും നന്നായി ഫ്രൈ ചെയ്തെടുക്കുക

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World