ബ്രെഡ് പഴം സ്നാക്ക്

Advertisement

പഴവും ,ബ്ലൂബെറിയും, ബ്രഡും കൂടി ചേർത്താൽ ഒരു അടിപൊളി പലഹാരം ആയി, നിങ്ങൾ ഇതുവരെ കാണാത്ത റെസിപ്പി..

Ingredients

ബ്ലൂബെറി -200 ഗ്രാം

പഞ്ചസാര കാൽകപ്പ്

വെള്ളം കാൽ കപ്പ്

പാൽ കാൽ കപ്പ്

ഏലക്കായ പൊടി അര ടീസ്പൂൺ

നെയ്യ് ഒരു ടീസ്പൂൺ

പാല് ഒരു കപ്പ്

പഞ്ചസാര ഒന്നര ടീസ്പൂൺ

ഗോതമ്പുപൊടി അരക്കപ്പ്

ബ്രഡ്

ബട്ടർ

PREPARATION

ആദ്യം ബ്ലൂബെറിയും പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക നല്ല കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം ഒരു മിക്സിയുടെ ജാറിലേക്ക് പഴം പാൽ പഞ്ചസാര നെയ്യ് ഏലക്കായ പൊടിച്ചത് ഗോതമ്പുപൊടി എന്നിവ ചേർത്ത് നന്നായി അടിച്ച് ഒരു ബാറ്റർ ആക്കുക ഇതിനെ ഒരു പരന്ന ബൗളിലേക്ക് ഒഴിച്ച് കൊടുക്കാം ബ്രഡ് എടുത്ത് സൈഡ് റിമൂവ് ചെയ്തതിനുശേഷം ഇതിലേക്ക് ബ്ലൂബെറി പേസ്റ്റ് തേച്ചുപിടിപ്പിക്കുക മുകളിലായി മറ്റൊരു ബ്രഡ് വെച്ചതിനുശേഷം ഇതിനെ ബാറ്ററിൽ മുക്കി എടുക്കാം, ഒരു പാനിലേക്ക് ബട്ടർ ഇട്ട് മെൽറ്റ് ചെയ്തതിനുശേഷം അതിലേക്ക് ബ്രഡ് വെച്ച് കൊടുക്കാം ശേഷം എല്ലാ വശവും നന്നായി ഫ്രൈ ചെയ്തെടുക്കുക

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World