Tag: ചമ്മന്തി

  • ചൂട് ചോറിന്റെയും,കഞ്ഞിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു അടിപൊളി ചമ്മന്തി

    ചൂട് ചോറിന്റെയും,കഞ്ഞിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു അടിപൊളി ചമ്മന്തി

    ചൂട് ചോറിന്റെയും,കഞ്ഞിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു അടിപൊളി ചമ്മന്തി. പിന്നെ വേറെ കറികളുടെ ആവശ്യമേ ഇല്ല. മോരുകൂട്ടിയ ചോറിന്റെ കൂടെയും സൂപ്പർ ടേസ്റ്റി ആണ് ഇത്.അമ്മ സ്‌പെഷ്യൽ ചമ്മന്തി.ഞങ്ങളുടെ നാട്ടിൽ കൊയ്തുകാലമായൽ ഈ ചമ്മന്തിയാണ് താരം.നല്ല ചൂട് കഞ്ഞിക്കൊപ്പം അമ്മ ഈ ചമ്മന്തിയും കൊയ്തുകാർക്ക്‌ വിളമ്പും.എത്ര കഞ്ഞി കുടിച്ചാലും മതിയാവില്ലാട്ടോ. വളരെ എളുപ്പത്തിൽ എങ്ങനെ ഈ ചമ്മന്തി തയ്യാർആകാം എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes ചാനല്‍ Subscribe ചെയ്യൂ.

    റെസിപ്പി

    തേങ്ങാ ചിരകിയത്-1/2cup

    ഉണക്കമുളക്‌- 2-3

    കാന്താരിമുളക് /പച്ചമുളക്-2-3/എരുവിന് അനുസരിച്ചു

    ഇഞ്ചി-ചെറിയ കഷണം

    പുളി-കുറച്ചു

    ചെറിയ ഉള്ളി – 2

    കറിവേപ്പില -കുറച്ചു

     

    ആദ്യം ഉണക്കമുളക്‌ ഒന്നു ചുട്ടെടുക്കുകയോ,അല്ലെങ്കിൽ വഴറ്റി എടുക്കുകയോ ചെയ്യുക.ശേഷം ബാക്കി ചേരുവകൾ ചേർത്തു മിക്സിയിൽ 2-3tbsp vellam cherthu തരു തരു പ്പായി അരച്ചെടുക്കുക.പേസ്റ്റ് പോലെ അരക്കരുത്. വിശദമായി മനസ്സിലാവാൻ വീഡിയോ കൂടി ഒന്നു കണ്ടു നോക്കു.ഷെയര്‍ ചെയ്യാന്‍ മറക്കരുത്

  • എന്നും ചോറിനു കൂടെ വിഭവങ്ങൾ ഉണ്ടാക്കി മടുത്തോ? എങ്കിൽ ഈ ചമ്മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ

    എന്നും ചോറിനു കൂടെ വിഭവങ്ങൾ ഉണ്ടാക്കി മടുത്തോ? എങ്കിൽ ഈ ചമ്മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ

    എന്നും ചോറിനു കൂടെ വിഭവങ്ങൾ ഉണ്ടാക്കി മടുത്തോ? എങ്കിൽ ഈ ചമ്മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ… വേറെ ഒന്നും വേണ്ട ഒരു പറ ചോറുണ്ണാൻ… ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ ഇത് വീണ്ടും വീണ്ടും ഉണ്ടാക്കും… ഉണ്ടാക്കാൻ വളരെ എളുപ്പവും… ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • ഇന്ന് ഒരു തകർപ്പൻ തക്കാളി ചമ്മന്തി ഉണ്ടാക്കിയാലോ?

    ഇന്ന് ഒരു തകർപ്പൻ തക്കാളി ചമ്മന്തി ഉണ്ടാക്കിയാലോ?

    ഈ തക്കാളി ചമ്മന്തിക്ക് നമ്മൾ ശരവണ ഭവനിലും ആനന്ദ ഭവനിലും ഒക്കെ പോയാൽ ഇഡ്ലിയുടെയും ദോശയുടേയും കിട്ടുന്ന ചമ്മന്തിയുടെ അതെ ടേസ്റ്റ് ആണ്. ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ, ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാമെന്നേ  ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ചേരുവകൾ :

    ——————-
    തക്കാളി അരിഞ്ഞത് – 5

    സവാള – 1 വലുത്

    പച്ചമുളക് – 2

    മഞ്ഞൾ പൊടി – ¼ ടി സ്പൂൺ

    മുളകുപൊടി – ½ ടി സ്പൂൺ

    ആവശ്യത്തിന് ഉപ്പ്

    ആവശ്യത്തിന് കടുക്

    ആവശ്യത്തിന് കറിവേപ്പില

    ആവശ്യത്തിന് ഓയിൽ

    ഉണ്ടാക്കുന്ന വിധം :
    ——————————
    തക്കാളിയും, സവാളയും, പച്ചമുളകും ചെറുതായി അരിഞ്ഞു വെക്കുക
    ഒരു പാനിൽ ഓയിൽ ചൂടാക്കി കടുക് പൊട്ടിച്ചെടുക്കുക, അതിലേക്കു അരിഞ്ഞുവെച്ച ഉള്ളി ഇട്ട് ചെറുതായി വഴറ്റുക. ഉള്ളി വഴന്ന് നേർത്തുവരുമ്പോൾ അരിഞ്ഞുവെച്ച തക്കാളി ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് പച്ചമുളക്, മുളകുപൊടി,മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേർക്കുക.

    തക്കാളിയും, സവാളയും ഒരുപാട് വഴറ്റേണ്ട ആവശ്യമില്ല എല്ലാംകൂടി ഒന്ന് മൂത്തുവന്നാൽ മാത്രം മതി.

    തീ അണച്ച് ഒന്ന് ചൂടാറാൻ വേണ്ടി മാറ്റിവെക്കുക. ചൂടാറിയതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്കു ഇട്ടു തക്കാളിയും ഉള്ളിയും ചേർന്ന മിശ്രിതം ഒന്ന് ക്രഷ് ചെയ്തെടുക്കുക. നല്ലവണ്ണം അരഞ്ഞു പോകാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കുക.
    ദോശയ്ക്കും, ഇഡ്ലിയ്ക്കും കൂടെ കഴിക്കാൻ പറ്റുന്ന നല്ല ടേസ്റ്റിയായ തക്കാളി ചമ്മന്തി റെഡി  എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി   Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • ഉണക്കമീന്‍ ചമ്മന്തിയും ഉണക്കമീന്‍ ചതച്ചതും

    ഉണക്കമീന്‍ ചമ്മന്തിയും ഉണക്കമീന്‍ ചതച്ചതും

    ഉണക്കമീന്‍ ചമ്മന്തിയും ഉണക്കമീന്‍ ചതച്ചതും . എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Adukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Easy & Tasty.

  • ഞൊടിയിടയില്‍ ഉണ്ടാക്കാന്‍ മൂന്നു ചമ്മന്തികള്‍

    ഞൊടിയിടയില്‍ ഉണ്ടാക്കാന്‍ മൂന്നു ചമ്മന്തികള്‍

    ഇന്ന് നമുക്ക് ഞൊടിയിടയില്‍ ഉണ്ടാക്കാന്‍ പറ്റുന്ന മൂന്നു ചമ്മന്തികള്‍ ഉണ്ടാക്കാം..ചോറിനൊപ്പം കഴിക്കാന്‍ വളരെ രുചികരമാണ് ഇത് …
    ഉള്ളി , തക്കാളി , ചെമ്മീന്‍ ഈ ചമ്മന്തികള്‍ ആണ് ഉണ്ടാക്കുന്നത്. ആദ്യം നമുക്ക് ഉള്ളി ചമ്മന്തി ഉണ്ടാക്കാം. ആവശ്യമായ സാധനങ്ങള്‍

    ചുവന്നുള്ളി : 15 എണ്ണം
    വറ്റല്‍ മുളക്: 6 എണ്ണം
    കറിവേപ്പില: ആവശ്യത്തിന്
    വെളിച്ചെണ്ണ: ഒരു സ്പൂണ്‍
    ഉപ്പ്: പാകത്തിന്
    തയ്യാറാക്കുന്ന വിധം:
    ആദ്യം ഒരു പാന്‍ ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും കറി വേപ്പിലയും വഴറ്റുക.കുഞ്ഞുള്ളി നന്നായി ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റണം.എന്നിട്ട് തീയു അണച്ച് ഇത് ചൂട് മാറിയതിനു ശേഷം ഒരു മിക്‌സറില്‍ ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അരച്ച് എടുക്കുക. ചമ്മന്തി തയ്യാര്‍

    ഇനി തക്കാളി ചമ്മന്തി ഉണ്ടാക്കാം
    തക്കാളി – 1 കപ്പ് (കഷ്ണങ്ങളാക്കിയത്)
    വെളുത്തുള്ളി – 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
    ഓയില്‍ – 1 ടീ സ്പൂണ്‍
    ചെറിയുള്ളി – കാല്‍ കപ്പ് (കഷ്ണങ്ങളാക്കിയത്)
    കാശ്മീരി മുളക് – 2 (വെള്ളത്തില്‍ കുതിര്‍ത്ത് – കഷ്ണങ്ങളാക്കിയത്)
    ടൊമാറ്റോ കെച്ചപ്പ് – 1 ടേബിള്‍ സ്പൂണ്‍
    മല്ലിയില – 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
    ഉപ്പ് – ആവിശ്യത്തിന്

    തയ്യാറാക്കുന്ന വിധം:
    ഒരു പാനില്‍ എണ്ണയൊഴിച്ച് ചെറിയുള്ളി അതിലേക്കിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ഫ്രൈ ആവാതെ നോക്കണം. ഇതിലേക്ക് കുതിര്‍ത്ത മുളക് ചേര്‍ത്ത് യോജിപ്പിക്കുക. പാനിലേക്ക് തക്കാളി ചേര്‍ത്ത് പാകം ചെയ്യുക. വെള്ളം ആവിശ്യമെങ്കില്‍ കുറച്ച് വെള്ളം ഒഴിച്ച് തീ ഉയര്‍ത്തി വേവിക്കുക.
    തക്കാളി നന്നായി ഉടച്ച് കൊടുക്കുക. ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പ് , ഉപ്പ് എന്നിവ ചേര്‍ക്കുക. ടൊമാറ്റോ കെച്ചപ്പ് ചട്നിക്ക് അല്‍പ്പം മധുരും പുളിപ്പും നല്‍കുന്നതാണ്. ഇവയെല്ലാം നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. മല്ലിയില ചേര്‍ക്കുക. നിങ്ങളുടെ തക്കാളി ചട്നി തയ്യാര്‍

    ഇനി ചെമ്മീന്‍ ചമ്മന്തി ഉണ്ടാക്കാം
    ഉണക്ക ചെമ്മീന്‍ – അര കപ്പ്
    തേങ്ങ ചിരകിയത് – മുക്കാല്‍ കപ്പ്
    ചുവന്ന മുളക് – 7-8 എണ്ണം
    ഇഞ്ചി- 1 ഇഞ്ച് കഷ്ണം
    ചെറിയ ഉള്ളി- 4-5 എണ്ണം
    പുളി – ഒരു നെല്ലിക്ക വലിപ്പത്തില്‍
    കറിവേപ്പില- 10-12 എണ്ണം
    ഉപ്പ് ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം
    ഉണക്ക ചെമ്മീന്‍ വൃത്തിയാക്കുക. ഒരു പാത്രം ചൂടാക്കി അതിലേക്ക് ചുവന്ന മുളകും ഉണക്ക ചെമ്മീനും ചേര്‍ത്ത് ചെമ്മീന്‍ ഇളം ബ്രൗണ്‍ നിറം ആവുന്നത് വരെ വറുത്തെടുക്കുക. മുളക് കരിയാതെ നോക്കുക- 5-10 മിനിറ്റ് മതിയാകും.
    വറുത്തെടുത്ത ഉണക്ക ചെമ്മീന്‍, മുളക്, തേങ്ങ ചിരകിയത്, ഇഞ്ചി, ഉള്ളി, പുളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. വെള്ളം ചേര്‍ക്കാതെ തന്നെ അരച്ചെടുക്കണം. ഉപ്പും പുളിയും പാകത്തിന് ചേര്‍ക്കാം. ഉണക്കച്ചെമ്മീന്‍ ചമ്മന്തി റെഡി.

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈപഗെ ലൈക്ക് ചെയ്യുക.

    ഓറഞ്ചു ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം