ഇന്ന് ഒരു തകർപ്പൻ തക്കാളി ചമ്മന്തി ഉണ്ടാക്കിയാലോ?

ഈ തക്കാളി ചമ്മന്തിക്ക് നമ്മൾ ശരവണ ഭവനിലും ആനന്ദ ഭവനിലും ഒക്കെ പോയാൽ ഇഡ്ലിയുടെയും ദോശയുടേയും കിട്ടുന്ന ചമ്മന്തിയുടെ അതെ ടേസ്റ്റ് ആണ്. ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ, ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാമെന്നേ  ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ചേരുവകൾ :

——————-
തക്കാളി അരിഞ്ഞത് – 5

സവാള – 1 വലുത്

പച്ചമുളക് – 2

മഞ്ഞൾ പൊടി – ¼ ടി സ്പൂൺ

മുളകുപൊടി – ½ ടി സ്പൂൺ

ആവശ്യത്തിന് ഉപ്പ്

ആവശ്യത്തിന് കടുക്

ആവശ്യത്തിന് കറിവേപ്പില

ആവശ്യത്തിന് ഓയിൽ

ഉണ്ടാക്കുന്ന വിധം :
——————————
തക്കാളിയും, സവാളയും, പച്ചമുളകും ചെറുതായി അരിഞ്ഞു വെക്കുക
ഒരു പാനിൽ ഓയിൽ ചൂടാക്കി കടുക് പൊട്ടിച്ചെടുക്കുക, അതിലേക്കു അരിഞ്ഞുവെച്ച ഉള്ളി ഇട്ട് ചെറുതായി വഴറ്റുക. ഉള്ളി വഴന്ന് നേർത്തുവരുമ്പോൾ അരിഞ്ഞുവെച്ച തക്കാളി ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് പച്ചമുളക്, മുളകുപൊടി,മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേർക്കുക.

തക്കാളിയും, സവാളയും ഒരുപാട് വഴറ്റേണ്ട ആവശ്യമില്ല എല്ലാംകൂടി ഒന്ന് മൂത്തുവന്നാൽ മാത്രം മതി.

തീ അണച്ച് ഒന്ന് ചൂടാറാൻ വേണ്ടി മാറ്റിവെക്കുക. ചൂടാറിയതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്കു ഇട്ടു തക്കാളിയും ഉള്ളിയും ചേർന്ന മിശ്രിതം ഒന്ന് ക്രഷ് ചെയ്തെടുക്കുക. നല്ലവണ്ണം അരഞ്ഞു പോകാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കുക.
ദോശയ്ക്കും, ഇഡ്ലിയ്ക്കും കൂടെ കഴിക്കാൻ പറ്റുന്ന നല്ല ടേസ്റ്റിയായ തക്കാളി ചമ്മന്തി റെഡി  എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി   Ruchikaram ചാനല്‍ Subscribe ചെയ്യൂ.