Category: ബീഫ് കറി

  • ബീഫ് ലിവർ റോസ്റ്റ്

    ബീഫ് ലിവർ റോസ്റ്റ്

    ബീഫിന്റെ ലിവർ കിട്ടുമ്പോൾ ഇതുപോലെ റോസ്റ്റ് തയ്യാറാക്കി നോക്കൂ… എന്താ രുചി…

    Ingredients

    ബീഫ് ലിവർ

    ഇഞ്ചി

    വെളുത്തുള്ളി

    പച്ചമുളക്

    സവാള

    വെളിച്ചെണ്ണ

    മസാലകൾ

    ഉപ്പ്

    മല്ലിപ്പൊടി

    മുളകുപൊടി

    മഞ്ഞൾപൊടി

    കുരുമുളകുപൊടി

    മല്ലിയില

    Preparation

    ആദ്യം ബീഫ് ലിവർ കഷണങ്ങളാക്കി മുറിച്ച് കഴുകിയെടുക്കുക ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ മിക്സിയിൽ അരച്ചെടുത്ത് മാറ്റിവയ്ക്കാം ഒരു കുക്കറിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മസാലകൾ ചേർക്കാം പിന്നെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്ത് വഴറ്റാം അടുത്തതായി സവാളയും ഉപ്പും ചേർത്ത് വീണ്ടും വഴറ്റാം, നന്നായി വഴന്നു വരുമ്പോൾ മസാലകൾ കുറച്ചു മാത്രം ചേർക്കുക, ഇനി ബീഫ് ലിവർ ചേർത്ത് മിക്സ് ചെയ്ത് കുക്കർ അടച്ചു വേവിക്കുക, ആവി പോകുമ്പോൾ ഒരു പരന്ന പാത്രത്തിലേക്ക് ഇതിനെ മാറ്റുക ശേഷം കൂടുതൽ മസാലപ്പൊടികൾ ചേർത്ത് തിളപ്പിച്ച് വറ്റിച്ചെടുക്കുക. മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Manzil blog

  • നെയ്ച്ചോറും , ബീഫ് കറിയും

    നെയ്ച്ചോറും , ബീഫ് കറിയും

    ഒട്ടും കുഴഞ്ഞു പോകാതെ നല്ല മണി പോലുള്ള നെയ്ച്ചോറും കൂടെ കഴിക്കാനായി നല്ലൊരു ബീഫ് കറിയും…

    Ingredients

    ബീഫ് കറി തയ്യാറാക്കാനായി

    ബീഫ് -ഒരു കിലോ

    മല്ലിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    ഗരം മസാല -ഒരു ടേബിൾ സ്പൂൺ

    മസാല -ഒരു ടേബിൾ സ്പൂൺ

    കറിവേപ്പില

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    കറിവേപ്പില

    മല്ലിയില

    എണ്ണ

    ഉപ്പ്

    വെളിച്ചെണ്ണ

    സവാള -3

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടേബിൾ സ്പൂൺ

    പച്ചമുളക് -3

    തക്കാളി ഒന്ന്

    വെള്ളം

    നെയ്ച്ചോർ തയ്യാറാക്കാൻ

    ജീര റൈസ്- 4 കപ്പ്

    നെയ്യ്

    കശുവണ്ടി

    മുന്തിരി

    സവാള

    വെള്ളം -ആറ് കപ്പ്

    മസാലകൾ

    ഉപ്പ്

    Preparation

    ആദ്യം ബീഫ് കറി തയ്യാറാക്കാം അതിനായി ബീഫിലേക്ക് മസാലകളും കറിവേപ്പില മല്ലിയില വെളിച്ചെണ്ണ ഉപ്പ് ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക അരമണിക്കൂർ വെച്ചതിനുശേഷം വെളിച്ചെണ്ണ ചൂടാകാൻ വയ്ക്കാം ഇതിലേക്ക് സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ചേർത്ത് നന്നായി വഴറ്റുക ഇതിലേക്ക് ബീഫ് ചേർത്ത് കൊടുക്കാം കൂടെ തക്കാളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ് ചെയ്ത് കുക്കർ അടച്ച് നാലു വിസിൽ വരെ വേവിക്കാം.

    ചോറ് തയ്യാറാക്കാനായി ആദ്യം തന്നെ നെയ്യിൽ കശുവണ്ടി മുന്തിരി സവാള എന്നിവ ഫ്രൈ ചെയ്ത് മാറ്റിവയ്ക്കാം ശേഷം നെയ്യിലേക്ക് മസാലകൾ ചേർത്ത് മിക്സ് ചെയ്ത് ഒരു സവാള കൂടി ചേർക്കാം ഇത് വളർന്നു കഴിഞ്ഞാൽ കഴുകിയെടുത്ത അരി ചേർത്ത് നന്നായി വറുക്കുക വറുത്ത അരിയിലേക്ക് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കാം കൂടെ ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് ചോറ് വേവിച്ചെടുക്കുക, മുക്കാൽ വേവ് ആകുമ്പോൾ തീ ഓഫ് ചെയ്തു മുകളിലേക്ക് വറുത്തെടുത്തു വച്ച ചേരുവകൾ ചേർത്ത് പാത്രം കൂടി അരമണിക്കൂർ വയ്ക്കുക, ശേഷം എടുത്ത് വിളമ്പാം

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 5s creations

  • ബീഫ് ഫ്രൈ

    ബീഫ് ഫ്രൈ

    ബീഫ് ഫ്രൈ, മലയാളികളുടെ വികാരം ആണ് ഈ ബീഫ് വരട്ടിയത്, കറി ഉണ്ടാക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം…

    Ingredients

    ബീഫ് വേവിക്കാൻ

    ബീഫ് -ഒരു കിലോ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

    ഉപ്പ്

    കറിവേപ്പില

    ഗരം മസാല അര ടീസ്പൂൺ

    കറുകപ്പട്ട

    ഏലക്കായ

    ഗ്രാമ്പൂ

    മസാല തയ്യാറാക്കാൻ

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    സവാള രണ്ട്

    പച്ചമുളക്

    ഇഞ്ചി വെളുത്തുള്ളി ചതച്ചത്

    കറിവേപ്പില

    ഉപ്പ്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മല്ലിപ്പൊടി -അഞ്ച് ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    തേങ്ങാക്കൊത്ത്

    കുരുമുളകുപൊടി

    തക്കാളി

    Preparation

    ആദ്യം ബീഫ് വേവിക്കാം അതിനായി കുക്കറിലേക്ക് കഴുകിയ ബീഫ് എടുക്കുക ഇതിലേക്ക് മസാല പൊടികളും ഇഞ്ചി വെളുത്തുള്ളി ചതച്ചത് കറിവേപ്പില ഉപ്പ് ചതച്ചെടുത്ത കറുവപ്പട്ട ഏലക്കായ ഗ്രാമ്പൂ എന്നിവയും ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് മൂന്ന് നാല് വിസിൽ വരെ വേവിക്കുക വെന്തതിനുശേഷം അടി കട്ടിയുള്ള ഒരു പാത്രം ചൂടാവാനായി അടുപ്പിലേക്ക് വെക്കാം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ സവാള ചേർക്കാം കൂടെ ഇഞ്ചി വെളുത്തുള്ളി ചതച്ചതും കറിവേപ്പില പച്ചമുളക് എന്നിവയും ചേർത്ത് നന്നായി വഴറ്റണം, ഉപ്പും മസാലപ്പൊടികളും ചേർക്കാം, പച്ചമണം മാറുമ്പോൾ വേവിച്ചെടുത്ത ബീഫ് ചേർക്കാം നന്നായി യോജിപ്പിച്ചതിനുശേഷം അരമണിക്കൂർ ചെറിയ തീയിൽ വേവിക്കുക, ബീഫ് നല്ല ഡ്രൈ ആവുമ്പോൾ തേങ്ങാക്കൊത്തും തക്കാളിയും ചേർക്കാം, അവസാനം കറിവേപ്പില കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക EDEN recipes

  • കല്യാണ വീടുകളിൽ കിട്ടുന്നത് പോലുള്ള  ബീഫ് കറി

    കല്യാണ വീടുകളിൽ കിട്ടുന്നത് പോലുള്ള ബീഫ് കറി

    കല്യാണ വീടുകളിൽ കിട്ടുന്നത് പോലുള്ള നല്ല കുറുകിയ ചാറോടു കൂടിയ, നെയ്ച്ചോറിന് പറ്റിയ നല്ല അടിപൊളി ബീഫ് കറി

    INGREDIENTS

    ബീഫ് 2 കിലോ

    സവാള ഒരു കിലോ

    തക്കാളി അരക്കിലോ

    വെളിച്ചെണ്ണ

    പച്ചമുളക് 8

    കറിവേപ്പില

    മസാലകൾ

    ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്

    മല്ലിപ്പൊടി

    മുളകുപൊടി

    കാശ്മീരി ചില്ലി

    മഞ്ഞൾപൊടി

    ഗരം മസാല

    മീറ്റ് മസാല

    മട്ടൻ മസാല

    ഉപ്പ്

    PREPARATION

    അടി കട്ടിയുള്ള ഒരു വലിയ പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകാൻ വയ്ക്കാം ആദ്യം പച്ചമുളക് ആണ് ചേർക്കേണ്ടത് അതൊന്നു ചൂടായി കഴിഞ്ഞാൽ പച്ച മസാലകൾ ചേർക്കാം അടുത്തതായി കറിവേപ്പിലയും സവാളയും ചേർക്കാം കുറച്ചു ഉപ്പു കൂടി ചേർത്ത് സവാള നല്ല സോഫ്റ്റ് ആകുന്നതുവരെ വഴറ്റണം ഇനി തക്കാളി ചേർക്കാം തക്കാളിയും സോഫ്റ്റ് ആകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർക്കാം, എല്ലാത്തിന്റെയും പച്ചമണം പോകുമ്പോൾ മസാല പൊടികൾ ചേർക്കാം, വീണ്ടും മിക്സ് ചെയ്തു മസാലയും സവാളയും നന്നായി യോജിപ്പിക്കുക അടുത്തതായി ബീഫ് ചേർക്കാം, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ യോജിപ്പിക്കണം, പാത്രം മൂടിവെച്ച് നന്നായി വേവിച്ചെടുക്കുക ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം, നന്നായി വെന്തു കഴിയുമ്പോൾ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക saneer paarappadan

  • ബീഫ് വിന്താലു

    ബീഫ് വിന്താലു

    അച്ചായൻസ് സ്പെഷ്യൽ ബീഫ് വിന്താലു, വിറകടുപ്പിൽ വച്ച് തയ്യാറാക്കിയത്, ഇതിന്റെ മണം കേട്ടാൽ തന്നെ നാവിൽ വെള്ളം വരും,

    INGREDIENTS

    ബീഫ് -ഒരു കിലോ

    സവാള -3

    പച്ചമുളക് -5

    വെളുത്തുള്ളി -16

    ഇഞ്ചി -വലിയ കഷ്ണം

    കറുവപ്പട്ട -6 കഷ്ണം

    ഏലക്കായ -10

    ഗ്രാമ്പൂ -12

    മുളകുപൊടി -രണ്ടര ടേബിൾസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -2 1/2 ടേബിൾസ്പൂൺ

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    വിനാഗിരി -5 ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ

    PREPARATION

    ആദ്യം മസാലകളും ഇഞ്ചി വെളുത്തുള്ളി എന്നിവയും ചേർത്ത് നന്നായി അരച്ചെടുക്കുക, ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾ പൊടിയും വിനാഗിരിയും ചേർത്ത് നല്ല പേസ്റ്റ് പോലെ ആക്കി എടുക്കണം, ഇനി വലിയ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം സവാള അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റണം, അടുത്തതായി ഈ മസാല ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റണം, ഉപ്പു ചേർക്കാൻ മറക്കരുത്അടുത്തതായി ബീഫ് കഷണങ്ങൾ ചേർത്തു കൊടുക്കാം കുറച്ച് വെള്ളവും കൂടി ഒഴിച്ചതിനുശേഷം എല്ലാം കൂടി യോജിപ്പിക്കുക, ഇനി ബീഫ് നന്നായി വേവുന്നത് വരെ ഇടയ്ക്കിടെ ഇളക്കി കൊടുത്തുകൊണ്ടിരിക്കണം, പാത്രം മൂടിവച്ചും വേവിക്കാം, അവസാനമായി കറിവേപ്പില കൂടി ചേർത്ത് മാറ്റിവയ്ക്കാം

    വിശദമായി അറിയുവാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shimi’s Cook book

  • വിറകടുപ്പിലെ പോത്ത്-Roasted Coconut Buffalo Curry!

    വിറകടുപ്പിലെ പോത്ത്-Roasted Coconut Buffalo Curry!

    വിറകടുപ്പിലെ പോത്ത് കറി ഒരനുഭവമാണ്.. അതും ഒട്ടും എണ്ണ ചേർക്കാതെ തേങ്ങാ വറുത്തരച്ച് പതിയെ എല്ലോട് കൂടി വേവിച്ച ഇറച്ചിക്കറി… ! സമയം അലസമായി കളയാതെ, വീട്ടിൽ സുരക്ഷിതമായിരുന്നു പഴയ കാലത്തെ പാചക രീതികൾ പരീക്ഷിക്കാൻ പറ്റിയ സമയം ചെയ്തുനോക്കാം .
    INGREDIENTS
    എല്ലുകളുള്ള എരുമ മാംസം – 2 കിലോ
    സവാള  ഇടത്തരം വലിപ്പം – 5
    ചെറിയ ഉള്ളി – 300 ഗ്രാം
    ഇഞ്ചി ചതച്ചത് – 50 ഗ്രാം
    വെളുത്തുള്ളി മുഴുവൻ ചതച്ചത് – 50 ഗ്രാം
    പച്ചമുളക് – 6
    കറിവേപ്പില കുറച്ച്
    ഉപ്പ് പാകത്തിന്
    മഞ്ഞൾപ്പൊടി – 10 ഗ്രാം
    എല്ലാ ചേരുവകളും ഒരുമിച്ച് മാരിനേറ്റ് ചെയ്ത് 30 മിനിറ്റ് വയ്ക്കുക

    വറുത്ത മസാല.

    തേങ്ങ ചിരകിയത് – 150 ഗ്രാം (പകുതി തേങ്ങ)
    ചുവന്ന മുളക് – 10 എണ്ണം
    മുഴുവൻ മല്ലിയില – 100 ഗ്രാം
    കുരുമുളക് ധാന്യം – 30 ഗ്രാം
    പെരുംജീരകം – 15 ഗ്രാം
    പച്ച ഏലക്ക – 4 എണ്ണം
    സ്റ്റാർ സോപ്പ് – 2 എണ്ണം
    ഗ്രാമ്പൂ – 4 എണ്ണം
    കറുവപ്പട്ട – 5 ഗ്രാം
    ബേലീഫ്-1 എണ്ണം
    ഒരു നോൺ-സ്റ്റിക്ക് പാൻ ചൂടാക്കി എല്ലാ ചേരുവകളും സ്ലോ ഫയർ ബ്രൗൺ നിറമാകുന്നതുവരെ വറുത്ത്, വെള്ളം ചേർക്കാതെ നല്ല പേസ്റ്റിലേക്ക് യോജിപ്പിക്കുക (ആവശ്യമെങ്കിൽ മിനുസമാർന്ന പൊടിക്കുന്നതിന് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക) മാറ്റി വയ്ക്കുക.
    മാംസം വിറക് തീയിൽ 90 മിനിറ്റ് മൂടി വെച്ച് വേവിക്കുക, ആവശ്യമെങ്കിൽ വെള്ളം ചേർക്കുക. വറുത്തെടുത്ത കറി പേസ്റ്റ് ചേർത്ത് കറി നന്നായി ഇളക്കി 20 മിനിറ്റ് വേവിക്കുക, കറി 30 മിനിറ്റ് വിശ്രമിക്കുക. താളിക്കുക പരിശോധിക്കുക. വേവിച്ച ചോറിനൊപ്പം തിളപ്പിച്ച തൈരും മാങ്ങാ അച്ചാറും ആസ്വദിക്കൂ.
  • ബീഫ് വരട്ടിയത്

    ബീഫ് വരട്ടിയത്

    മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് ബീഫ് വരട്ടിയതും പൊറോട്ടയും, ബീഫ് റോസ്റ്റ് തയ്യാറാക്കാനായി വളരെ എളുപ്പമാണ് എങ്ങനെയെന്ന് കാണാം

    INGREDIENTS

    ബീഫ് അരക്കിലോ

    സവാള രണ്ട്

    പച്ചമുളക് രണ്ട്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ

    മഞ്ഞൾപൊടി ഒരു ടീസ്പൂൺ

    മുളകുപൊടി ഒന്നേകാൽ ടീസ്പൂൺ

    മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ

    ഗരം മസാല ഒരു ടേബിൾ സ്പൂൺ

    ചെറിയ ഉള്ളി ഒരു കപ്പ്

    കറിവേപ്പില

    വെളിച്ചെണ്ണ

    തേങ്ങാക്കൊത്ത് രണ്ട് ടേബിൾ സ്പൂൺ

    മഞ്ഞൾപൊടി ഒരു ടീസ്പൂൺ

    മുളകുപൊടി ഒരു ടേബിൾ സ്പൂൺ

    മല്ലിപ്പൊടി രണ്ട് ടേബിൾ സ്പൂൺ

    ഉപ്പ്

    കുരുമുളകുപൊടി ഒരു ടീസ്പൂൺ

    PREPARATION

    കഴുകിയെടുത്ത ബീഫ് കഷണങ്ങൾ കുക്കറിലേക്ക് ചേർക്കുക ഇതിലേയ്ക്ക് മസാല പൊടികളും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സവാള പച്ചമുളക് എന്നിവയും ചേർത്ത് കൈ ഉപയോഗിച്ച് നന്നായി തിരുമ്മിയോചിപ്പിക്കുക ശേഷം കുക്കറടച്ച് നന്നായി വേവിച്ചെടുക്കാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കണം ഇതിലേക്ക് ചെറിയുള്ളി കറിവേപ്പില തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം മസാല പൊടികൾ ചേർക്കാം അടുത്തതായി വേവിച്ചു വച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ചേർക്കണം ആവശ്യത്തിനു ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്ത് വെള്ളം നന്നായി വറ്റുന്നത് വരെ തിളപ്പിക്കണം അവസാനമായി കുരുമുളകുപൊടി ചേർത്തു കൊടുക്കാം ഇനി ഒന്നുകൂടി യോജിപ്പിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പി ക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sindhus Swad