Category: ബീഫ് കറി

  • ബീഫ് ഫ്രൈ

    ബീഫ് ഫ്രൈ

    മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാൻ ബീഫ് ഇതുപോലെ ഫ്രൈ ചെയ്ത് സൂക്ഷിച്ചാൽ മതി

    തയ്യാറാക്കാനായി രണ്ട് കിലോ ബീഫ് എടുക്കാം, ഇതു നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം വെള്ളം കളഞ്ഞ് മാറ്റിവയ്ക്കുക, ഇതിലേക്കായി ഒരു മസാല തയ്യാറാക്കാം, മിക്സി ജാർ ലേക്ക് 20 ചെറിയ ഉള്ളി, 10 വെളുത്തുള്ളി, ഒരിഞ്ചു വലിപ്പത്തിൽ ഇഞ്ചി ന്ത്യയിൽ,പെരുംജീരകം ഒരു ടീസ്പൂൺ,എരിവിന് ആവശ്യമായിട്ടുള്ള കുരുമുളക് ഒരു ടീസ്പൂൺ എന്നിവ ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക, അരച്ചെടുത്ത മസാല ബീഫി ലേക്ക് ചേർത്ത് കൂടെ മഞ്ഞൾപ്പൊടി അരടീസ്പൂൺ രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അല്പം വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ തീരുമ്മി യോജിപ്പിച്ച് എടുക്കുക,ഇതിനെ കുക്കറിലേക്ക് ചേർത്തു കൊടുത്തു ഒട്ടും വെള്ളം ചേർക്കാതെ രണ്ട് വിസിൽ വേവിക്കണം, ശേഷം ഒരു പരന്ന പാത്രത്തിലേക്ക് ബീഫിനെ മാറ്റി കൊടുക്കാം, ഇതിനെ നന്നായി വറ്റിച്ചെടുക്കണം, മറ്റൊരു പാത്രത്തിലേക്ക് അൽപം എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് ഒന്ന് മിക്സ് ചെയ്തതിന് ശേഷം , വെളുത്തുള്ളി ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, ഇതിനെ നല്ലതുപോലെ മൊരിയിച്ചെടുക്കുക ഇതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ല ഗോൾഡ് നിറമാകുന്നതുവരെ വറുത്തെടുക്കുക,പുതിയ സമയത്തെഈ സമയത്തു രണ്ട് ടീസ്പൂൺ മുളക് ചതച്ചത് ചേർത്ത് കൊടുക്കാം നല്ലതുപോലെ വീണ്ടും മിക്സ് ചെയ്തെടുക്കണം ഇതിലേക്ക് ഡ്രൈ ആക്കി വച്ചിരിക്കുന്ന ബീഫ് ചേർത്തു കൊടുത്തു വീണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് ഡ്രൈ ആക്കി എടുക്കണം അവസാനമായി അല്പം കുരുമുളകുപൊടിയും,പച്ചമുളക് കട്ട് ചെയ്തതും ചേർത്ത് കൊടുത്താൽ ബീഫ് ഫ്രൈ റെഡിയായി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Tasty Fry Day

  • ഉരുളക്കിഴങ്ങ് ,ബീഫ് മസാല

    ഉരുളക്കിഴങ്ങ് ,ബീഫ് മസാല

    ഉരുളക്കിഴങ്ങും , ബീഫും ചേർത്ത് രുചികരമായ ഈ റെസിപ്പി തയ്യാറാക്കി നോക്കൂ

    ഇതിനു വേണ്ട ചേരുവകൾ

    ബീഫ് -630 ഗ്രാം

    സവാള -1

    വെളുത്തുള്ളി- 3

    ക്യാരറ്റ്-1

    തക്കാളി- 1

    ഉപ്പ്

    കുരുമുളകുപൊടി -അര ടീസ്പൂൺ

    പാപ്രിക -അര ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    തിളച്ചവെള്ളം -ഒരു ലിറ്റർ

    പഞ്ചസാര -അര ടീസ്പൂൺ

    ഉരുളക്കിഴങ്ങ് 1

    മുളക് 1

    പാഴ്സലി ലീവ്സ്

    തയ്യാറാക്കാനായി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ബീഫ് കഷണങ്ങൾ ചേർത്തു കൊടുത്തു നന്നായി ഫ്രൈ ചെയ്യണം, ശേഷം സവാള, വെളുത്തുള്ളി എന്നിവ ചേർത്ത് മിക്സ് ചെയ്യാം ഇനി ഉപ്പ് ,കുരുമുളകുപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യാം, അടുത്തതായി തക്കാളി ചേർത്ത് കൊടുത്ത മിക്സ് ചെയ്ത് കൊടുക്കണം ,ഇത് സോഫ്റ്റായി വന്നാൽ ക്യാരറ്റ് ചേർത്തു കൊടുക്കാം ക്യാരറ്റ് വെന്തുകഴിഞ്ഞാൽ തിളച്ച വെള്ളം ഒഴിച്ച് വീണ്ടും നല്ലതുപോലെ തിളപ്പിച്ച് എടുക്കണം, ഇനി ഉരുളങ്കിഴങ്ങും, മുളകും ചേർത്തു കൊടുക്കാം,10 മിനിറ്റ് കൂടി വേവിക്കുക , അവസാനമായി മല്ലിയില കൂടി ചേർത്ത് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Maris Hands

  • തട്ടുകടയിലെ ബീഫ് കറി

    തട്ടുകടയിലെ ബീഫ് കറി

    ബീഫ് കറി നമ്മൾ പലപ്പോഴും തയ്യാറാക്കി കഴിക്കാറുള്ളത് ആണെങ്കിലും തട്ടുകടയിൽ കിട്ടുന്ന ബീഫ് കറി ഒരു പ്രത്യേക രുചിയാണ് ,ഒരു തവണ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ആ രുചി രഹസ്യം എന്താണെന്ന് നോക്കാം.

    ഇതിനു വേണ്ട ചേരുവകൾ

    കാശ്മീരി ചില്ലി പൗഡർ -രണ്ട് ടേബിൾ സ്പൂൺ

    മല്ലിപൊടി -മൂന്ന് ടേബിൾ സ്പൂൺ

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    കറുവാപ്പട്ട

    ഏലയ്ക്ക -മൂന്നെണ്ണം

    ഗ്രാമ്പൂ -നാലെണ്ണം

    പെരുംജീരകം -ഒരു ടീസ്പൂൺ

    കുരുമുളക് -ഒരു ടേബിൾ സ്പൂൺ

    വെളുത്തുള്ളി -നാലെണ്ണം

    ഇഞ്ചി -ഒരു കഷണം

    ബീഫ് -അരക്കിലോ

    വെളിച്ചെണ്ണ -മൂന്ന് ടേബിൾ സ്പൂൺ

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒ-രു ടേബിൾസ്പൂൺ

    വറ്റൽമുളക് -4

    സവാള -2

    കറിവേപ്പില

    തക്കാളി-1

    പച്ചമുളക് -2

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു മിക്സി ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന മല്ലിപൊടി, കാശ്മീരി ചില്ലി, ജീരകം ,കുരുമുളക് കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, മഞ്ഞൾപൊടി, ഇഞ്ചി വെളുത്തുള്ളി, എന്നിവ ചേർത്ത് കൊടുക്കുക ഇത് നല്ലപോലെ അരച്ചെടുക്കണം. ഇനി ഒരു കുക്കർ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക നന്നായി ചൂടായി വരുമ്പോൾ സവാള ചേർത്ത് കൊടുത്തു വഴറ്റാം , ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റുക, അടുത്തതായി തയ്യാറാക്കി വെച്ചിരിക്കുന്ന മസാല പേസ്റ്റ് ഇതിലേക്ക് ചേർത്തുകൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യണം ഇനി ബീഫ് ചേർത്ത് കൊടുക്കാം,ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിച്ച് കുക്കർ മൂടിയതിനുശേഷം നല്ലതുപോലെ വേവിച്ചെടുക്കുക, പ്രഷർ പോയതിനുശേഷം കുക്കർ തുറന്ന് ഒരു പരന്ന പാത്രത്തിലേക്ക് കറി ഒഴിച്ചു കൊടുക്കാം,തക്കാളി കൂടെ ചേർക്കാം, ഇതു നല്ല തിക്ക് ഗ്രേവി ആയി വരുന്നതുവരെ തിളപ്പിച്ചു വറ്റിച്ചെടുക്കണം, അവസാനമായി കറിവേപ്പിലയും പച്ചമുളകും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cute Circle