Category: ഓണസദ്യ വിഭവങ്ങൾ

  • മത്തങ്ങ പയർ എരിശ്ശേരി

    മത്തങ്ങ പയർ എരിശ്ശേരി

    സദ്യയിൽ ഒഴിവാക്കാനാവാത്ത മറ്റൊരു വിഭവമാണ് മത്തങ്ങ പയർ എരിശ്ശേരി, ഈ കറി ഏറ്റവും രുചികരമായി തയ്യാറാക്കാനായി ചെയ്യാറുള്ളത് ഇങ്ങനെയാണ്

    Ingredients

    വൻപയർ

    മഞ്ഞൾപൊടി

    ഉപ്പ്

    വെള്ളം

    മുളകുപൊടി

    മത്തങ്ങ

    തേങ്ങ

    മഞ്ഞൾപൊടി

    വെളുത്തുള്ളി

    ചെറിയ ഉള്ളി

    ജീരകം

    കറിവേപ്പില

    വെള്ളം

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    തേങ്ങാ ചിരവിയത്

    ആദ്യം വൻപയർ കുതിർത്തെടുത്ത് കുക്കറിലേക്ക് ചേർക്കാം കൂടെ മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് വെള്ളം എന്നിവയും ചേർത്ത് നന്നായി വേവിച്ചെടുക്കുക നന്നായി വെന്ത പയറിലേക്ക് മത്തങ്ങ മീഡിയം വലിപ്പത്തിൽ കഷ്ണങ്ങളാക്കിയത് ചേർക്കാം കുക്കർ അടച്ച് ഒരു വിസിൽ വീണ്ടും വേവിക്കുക ഇനി ഇതിലേക്ക് തേങ്ങ വെളുത്തുള്ളി ചെറിയ ഉള്ളി ജീരകം കറിവേപ്പില എന്നിവ അരച്ചത് ചേർക്കാം ശേഷം നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് തേങ്ങാ ചിരവിയത് എന്നിവ നന്നായി വറുത്ത് ഇതിലേക്ക് ചേർക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • രസപ്പൊടി

    രസപ്പൊടി

    ഈ രസപ്പൊടി ഇപ്പോൾ തന്നെ തയ്യാറാക്കി വെച്ചോളൂ ഓണസദ്യ ഉണ്ടാക്കുമ്പോൾ പണി എളുപ്പമാക്കാം… ഈ പൊടി വെച്ച് ഉണ്ടാക്കുന്ന രസം എത്ര കഴിച്ചാലും മതിയാവില്ല

    Ingredients

    കായം ചെറിയ നാല് കഷണം

    ചെറിയ ജീരകം ഒരു ടീസ്പൂൺ

    ഉഴുന്നുപരിപ്പ് ഒന്നര ടേബിൾസ്പൂൺ

    കടലപ്പരിപ്പ് രണ്ട് ടേബിൾ സ്പൂൺ

    കുരുമുളക് 2 ടേബിൾസ്പൂൺ

    പച്ചമല്ലി ഒന്നര ടേബിൾസ്പൂൺ

    ഉലുവ ഒരു ടേബിൾസ്പൂൺ

    കാശ്മീരി മുളക് 20

    കറിവേപ്പില

    ഉപ്പ്

    Preparation

    ഒരു പാൻ ചൂടാക്കി ഓരോ ചേരുവകളും വേറെ വേറെ നന്നായി വറുത്തെടുക്കുക ചൂടാറുമ്പോൾ എല്ലാം കൂടി ഒരുമിച്ച് ചേർത്ത് നന്നായി പൊടിച്ചെടുക്കാം, ഇതിനെ എയർ ടൈറ്റ് ആയിട്ടുള്ള ഒരു കുപ്പിയിൽ അടച്ച് കാലങ്ങളോളം സൂക്ഷിക്കാം

    റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Anila Vadakkaneth

  • ശർക്കര വരട്ടി

    ശർക്കര വരട്ടി

    ഇനി ബുദ്ധിമുട്ടില്ലാതെ ശർക്കര വരട്ടി ഉണ്ടാക്കാം, മാത്രം കണ്ടാൽ മതി കടയിൽ നിന്നും കിട്ടുന്നത് പോലുള്ള ശർക്കര വരട്ടി ഉണ്ടാക്കിയെടുക്കാം..

    Ingredients

    പച്ചക്കായ -മൂന്ന്

    എണ്ണ

    ശർക്കര 150 ഗ്രാം

    ഏലക്കായ

    പഞ്ചസാര പൊടിച്ചത്

    ചുക്ക് ജീരകം എന്നിവ പൊടിച്ചത്

    അരിപ്പൊടി കാൽ കപ്പ്

    Preparation

    ആദ്യം പച്ചക്കായ തൊലി കളഞ്ഞ് കട്ടിയുള്ള ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റാം ഇതിനെ ചൂടായ എണ്ണയിലേക്ക് ഇട്ട് ആദ്യം ട്രൈ ചെയ്ത് എടുക്കണം ഇനി ഒരു പാനിൽ ശർക്കര ഉരുക്കാനായി വയ്ക്കാം ഒരുമുൽ പരുവം ആകുമ്പോൾ വറുത്തെടുത്ത കായ ചേർക്കാം ശർക്കരപ്പാനി മുഴുവൻ കായയിൽ ആകുന്നത് വരെ മിക്സ് ചെയ്യുക അടുത്തതായി ഇതിലേക്ക് പഞ്ചസാര ഏലക്കായ ഇവ പൊടിച്ചത് ചുക്ക് ജീരകം പൊടി എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യാം അടുത്തതായി അരിപ്പൊടി ചേർക്കാം, നന്നായി യോജിച്ചു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം, ചൂടാറുമ്പോൾ കുപ്പിയിൽ അടച്ച് സൂക്ഷിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.House of Spice – By D & L

  • കൂട്ടുകറി

    കൂട്ടുകറി

    സദ്യകളിൽ വിളമ്പുന്ന കൂട്ടുകറി യുടെ അതേ രുചിയിൽ തന്നെ ഓണത്തിന് തയ്യാറാക്കുന്ന സദ്യയിൽ കൂട്ടുകറി തയ്യാറാക്കി കൊള്ളൂ…

    Ingredients

    കടല ഒരു കപ്പ്

    വെളിച്ചെണ്ണ

    ജീരകം ഒരു ടീസ്പൂൺ

    കുരുമുളക് ഒരു ടേബിൾ സ്പൂൺ

    ഉണക്കമുളക് നാല്

    കറിവേപ്പില

    പച്ചക്കായ 1

    കായം -ഒരു കഷ്ണം

    കാശ്മീരി മുളക് പൊടി -ഒന്നര ടീസ്പൂൺ

    മഞ്ഞൾ പൊടി

    ഉപ്പ്

    തേങ്ങ -രണ്ട് കപ്പ്

    കുമ്പളങ്ങ -ഒരു കപ്പ്

    ചേന -ഒരു കപ്പ്

    പടവലങ്ങ -ഒരു കപ്പ്

    മത്തങ്ങാ -ഒരു കപ്പ്

    ശർക്കര പൊടി -ഒരു ടേബിൾ സ്പൂൺ

    Preparation

    കുതിർത്തെടുത്ത കടലയും ചേനയും മഞ്ഞൾപ്പൊടി മുളകുപൊടി കായം വെള്ളം ഇവ ചേർത്ത് ആദ്യം വേവിക്കുക ശേഷം മറ്റു പച്ചക്കറികളും കൂടി ചേർത്തു കൊടുത്ത് നന്നായി വേവിച്ചെടുക്കുക, ഒരു പാനിൽ അല്പം എണ്ണയൊഴിച്ചതിനുശേഷം ജീരകം കുരുമുളക് ഉണക്കമുളക് കറിവേപ്പില ഇവ നന്നായി വറുത്തെടുക്കുക ശേഷം നന്നായി പൊടിച്ചെടുക്കണം,. തേങ്ങ ഒന്ന് ചതച്ചെടുത്തതിനു ശേഷം നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക ശേഷം പകുതി നന്നായി അരച്ചെടുക്കാം ബാക്കി പകുതി അരക്കാതെ വയ്ക്കാം പൊടിച്ചെടുത്ത കുരുമുളകും വെന്ത കഷ്ണങ്ങളിലേക്ക് ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർക്കാം ഇത് നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ തേങ്ങ അരച്ചത് ചേർത്ത് തിളപ്പിക്കാം നന്നായി വറ്റി വരുമ്പോൾ മാറ്റിവെച്ച തേങ്ങയും കറിവേപ്പിലയും ശർക്കരയും ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ഓലൻ

    ഓലൻ

    സദ്യയിലെ പ്രധാനപ്പെട്ട ഒരു വിഭവമാണ് ഓലൻ, കുമ്പളങ്ങയും വൻപയറും തേങ്ങാപ്പാലിൽ വേവിച്ച് ആണ് സാധാരണ ഇത് തയ്യാറാക്കാറ് കേരളത്തിലെ ചില ഭാഗങ്ങളിൽ മത്തങ്ങയും വൻപയർ ഉപയോഗിച്ച് തേങ്ങ ചേർക്കാതെയും ഇത് തയ്യാറാക്കുന്നുണ്ട് അതെങ്ങനെയെന്ന് കാണാം.

    Ingredients

    മത്തങ്ങ

    പച്ചമുളക് മൂന്ന്

    ഉപ്പ്

    വെള്ളം

    വേവിച്ചെടുത്ത വൻപയർ

    കറിവേപ്പില

    വെളിച്ചെണ്ണ

    Preparation

    മത്തങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് പച്ചമുളക് ഉപ്പ് വെള്ളം ഇവ ചേർത്ത് വേവിക്കുക, വേവിച്ചെടുത്ത വൻപയർ ഒന്ന് ഉടച്ചതിനുശേഷം ഇതിലേക്ക് ചേർക്കാം, ചാറ് പറ്റുന്നത് വരെ തിളപ്പിച്ച ശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിച്ച് മിക്സ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • സദ്യ എരിശ്ശേരി,

    സദ്യ എരിശ്ശേരി,

    സദ്യയിലെ രുചികരമായ ഒരു കറിയാണ് എരിശ്ശേരി,മത്തങ്ങയും വൻപയറും ചേർത്ത് തയ്യാറാക്കുന്ന ഈ കറി സദ്യയിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിലും തയ്യാറാക്കാം

    വൻപയർ -മുക്കാൽ കപ്പ്

    വെള്ളം -രണ്ട് കപ്പ്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    പച്ചമുളക്- 2

    മത്തങ്ങ

    തേങ്ങ -മുക്കാൽ കപ്പ്

    ചെറിയ ഉള്ളി 3

    വെളിച്ചെണ്ണ -ഒരു ടീസ്പൂൺ

    വെളുത്തുള്ളി -രണ്ട്

    പച്ചമുളക്

    മഞ്ഞൾപൊടി

    ഉപ്പ്

    കറിവേപ്പില

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    തേങ്ങ ചിരവിയത്

    ചെറിയ ഉള്ളി

    Preparation

    ആദ്യം വൻപയർ വേവിച്ചെടുക്കാം അതിനായി കുക്കറിലേക്ക് ചേർത്ത് കൊടുക്കുക കൂടെ മഞ്ഞൾപൊടി വെളിച്ചെണ്ണ പച്ചമുളക് ആവശ്യത്തിന് വെള്ളം എന്നിവയും ചേർക്കാം. നന്നായി വെന്ത പയറിലേക്ക് വലിയ കഷണങ്ങളായി മുറിച്ച മത്തങ്ങ ചേർത്ത് കൊടുക്കാം ശേഷം ഒന്നുകൂടി വേവിക്കാം, വെന്തുടയുന്ന വരെ വേവിക്കണം, തേങ്ങ മഞ്ഞൾപൊടി പച്ചമുളക് ചെറിയുള്ളി വെളുത്തുള്ളി എന്നിവ നന്നായി അരച്ചെടുത്ത് ഇതിലേക്ക് ചേർക്കാം, നല്ലതുപോലെ തിളപ്പിച്ച് വറ്റിച്ചെടുക്കണം, അവസാനമായി കറിവേപ്പില ഉണക്കമുളക് കടുക് തേങ്ങ എന്നിവ താളിച്ചു ചേർക്കാം രുചികരമായ എരിശ്ശേരി തയ്യാർ.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • സദ്യ സ്റ്റൈൽ നാടൻ സാമ്പാർ

    സദ്യ സ്റ്റൈൽ നാടൻ സാമ്പാർ

    സദ്യക്ക് വിളമ്പുന്ന നല്ല നാടൻ രുചിയുള്ള വറുത്തരച്ച സാമ്പാറിന്റെ പെർഫെക്ട് റെസിപ്പി.. ഇതാണ് ശരിയായ രീതി..

    Ingredients

    കായം -ചെറിയ കഷ്ണം

    വെളിച്ചെണ്ണ -നാല് ടേബിൾ സ്പൂൺ

    മല്ലി -കാൽകപ്പ്

    കുരുമുളക് -അര ടീസ്പൂൺ

    ഉലുവ -ഒരു ടീസ്പൂൺ

    ഉണക്കമുളക് -15

    ജീരകം -രണ്ട് ടീസ്പൂൺ

    കറിവേപ്പില

    ചെറിയ ഉള്ളി -6

    മഞ്ഞൾപൊടി -രണ്ട് ടീസ്പൂൺ

    തേങ്ങ -ഒന്നര കപ്പ്

    കടുക്- ഒരു ടീസ്പൂൺ

    പച്ചക്കറികൾ

    തുവരപ്പരിപ്പ്- ഒരു കപ്പ്

    ഉപ്പ്

    വെള്ളം -നാല് കപ്പ്

    പുളി

    Preparation

    ആദ്യം കുക്കറിലേക്ക് പരിപ്പ് വെള്ളം മഞ്ഞൾപൊടി കുറച്ചു വെളിച്ചെണ്ണ പച്ചമുളക് വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ ചേർത്ത് മിക്സ് ചെയ്യുക കുക്കർ അടച്ച് രണ്ട് വിസിൽ അടിക്കുന്നതുവരെ വേവിക്കണം

    ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിക്കുക ശേഷം കായം ചേർത്ത് വറുത്തെടുക്കാം കായം മാറ്റിയതിനുശേഷം മല്ലി ഉലുവ കുരുമുളക് ഉണക്കമുളക് എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കാം ശേഷം തേങ്ങ ചേർക്കാം ഉണ്ടാകുമ്പോൾ ചെറിയുള്ളി കറിവേപ്പില ചേർക്കാം നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക അറിയതിനുശേഷം നന്നായി അരച്ചെടുക്കണം

    വെന്ത പരിപ്പിലേക്ക് പച്ചക്കറികൾ ചേർക്കാം, കലക്കി യോജിപ്പിച്ച ശേഷം കുക്കർ അടച്ച് മീഡിയം ഫ്ലെയിമിൽ ഒരു വിസിൽ വേവിക്കുക, വെണ്ടയ്ക്കയും മുരിങ്ങക്കോലും വേറെ വഴറ്റിയതിനുശേഷം കുക്കറിലേക്ക് ചേർക്കാം കൂടെ അരച്ചുവച്ച് തേങ്ങയും ചേർക്കണം പുളി വെള്ളവും ഉപ്പും ചേർത്ത് വീണ്ടും നന്നായി തിളപ്പിക്കാം അവസാനമായി മല്ലിയില ചേർക്കണം, കടുക് ഉലുവ കറിവേപ്പില ചെറിയുള്ളി ഉണക്കമുളക് എന്നിവ അവസാനം തളിച്ച് ചേർക്കണം

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World