സദ്യകളിൽ വിളമ്പുന്ന കൂട്ടുകറി യുടെ അതേ രുചിയിൽ തന്നെ ഓണത്തിന് തയ്യാറാക്കുന്ന സദ്യയിൽ കൂട്ടുകറി തയ്യാറാക്കി കൊള്ളൂ…
Ingredients
കടല ഒരു കപ്പ്
വെളിച്ചെണ്ണ
ജീരകം ഒരു ടീസ്പൂൺ
കുരുമുളക് ഒരു ടേബിൾ സ്പൂൺ
ഉണക്കമുളക് നാല്
കറിവേപ്പില
പച്ചക്കായ 1
കായം -ഒരു കഷ്ണം
കാശ്മീരി മുളക് പൊടി -ഒന്നര ടീസ്പൂൺ
മഞ്ഞൾ പൊടി
ഉപ്പ്
തേങ്ങ -രണ്ട് കപ്പ്
കുമ്പളങ്ങ -ഒരു കപ്പ്
ചേന -ഒരു കപ്പ്
പടവലങ്ങ -ഒരു കപ്പ്
മത്തങ്ങാ -ഒരു കപ്പ്
ശർക്കര പൊടി -ഒരു ടേബിൾ സ്പൂൺ
Preparation
കുതിർത്തെടുത്ത കടലയും ചേനയും മഞ്ഞൾപ്പൊടി മുളകുപൊടി കായം വെള്ളം ഇവ ചേർത്ത് ആദ്യം വേവിക്കുക ശേഷം മറ്റു പച്ചക്കറികളും കൂടി ചേർത്തു കൊടുത്ത് നന്നായി വേവിച്ചെടുക്കുക, ഒരു പാനിൽ അല്പം എണ്ണയൊഴിച്ചതിനുശേഷം ജീരകം കുരുമുളക് ഉണക്കമുളക് കറിവേപ്പില ഇവ നന്നായി വറുത്തെടുക്കുക ശേഷം നന്നായി പൊടിച്ചെടുക്കണം,. തേങ്ങ ഒന്ന് ചതച്ചെടുത്തതിനു ശേഷം നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക ശേഷം പകുതി നന്നായി അരച്ചെടുക്കാം ബാക്കി പകുതി അരക്കാതെ വയ്ക്കാം പൊടിച്ചെടുത്ത കുരുമുളകും വെന്ത കഷ്ണങ്ങളിലേക്ക് ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർക്കാം ഇത് നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ തേങ്ങ അരച്ചത് ചേർത്ത് തിളപ്പിക്കാം നന്നായി വറ്റി വരുമ്പോൾ മാറ്റിവെച്ച തേങ്ങയും കറിവേപ്പിലയും ശർക്കരയും ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World