സദ്യ എരിശ്ശേരി,

Advertisement

സദ്യയിലെ രുചികരമായ ഒരു കറിയാണ് എരിശ്ശേരി,മത്തങ്ങയും വൻപയറും ചേർത്ത് തയ്യാറാക്കുന്ന ഈ കറി സദ്യയിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിലും തയ്യാറാക്കാം

വൻപയർ -മുക്കാൽ കപ്പ്

വെള്ളം -രണ്ട് കപ്പ്

മഞ്ഞൾപൊടി -അര ടീസ്പൂൺ

പച്ചമുളക്- 2

മത്തങ്ങ

തേങ്ങ -മുക്കാൽ കപ്പ്

ചെറിയ ഉള്ളി 3

വെളിച്ചെണ്ണ -ഒരു ടീസ്പൂൺ

വെളുത്തുള്ളി -രണ്ട്

പച്ചമുളക്

മഞ്ഞൾപൊടി

ഉപ്പ്

കറിവേപ്പില

വെളിച്ചെണ്ണ

കടുക്

ഉണക്കമുളക്

തേങ്ങ ചിരവിയത്

ചെറിയ ഉള്ളി

Preparation

ആദ്യം വൻപയർ വേവിച്ചെടുക്കാം അതിനായി കുക്കറിലേക്ക് ചേർത്ത് കൊടുക്കുക കൂടെ മഞ്ഞൾപൊടി വെളിച്ചെണ്ണ പച്ചമുളക് ആവശ്യത്തിന് വെള്ളം എന്നിവയും ചേർക്കാം. നന്നായി വെന്ത പയറിലേക്ക് വലിയ കഷണങ്ങളായി മുറിച്ച മത്തങ്ങ ചേർത്ത് കൊടുക്കാം ശേഷം ഒന്നുകൂടി വേവിക്കാം, വെന്തുടയുന്ന വരെ വേവിക്കണം, തേങ്ങ മഞ്ഞൾപൊടി പച്ചമുളക് ചെറിയുള്ളി വെളുത്തുള്ളി എന്നിവ നന്നായി അരച്ചെടുത്ത് ഇതിലേക്ക് ചേർക്കാം, നല്ലതുപോലെ തിളപ്പിച്ച് വറ്റിച്ചെടുക്കണം, അവസാനമായി കറിവേപ്പില ഉണക്കമുളക് കടുക് തേങ്ങ എന്നിവ താളിച്ചു ചേർക്കാം രുചികരമായ എരിശ്ശേരി തയ്യാർ.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World