സദ്യയിൽ വിളമ്പുന്ന രുചികരമായ ഒരു വിഭവമാണ് ഓലൻ, പയറും കുമ്പളങ്ങയും തേങ്ങാപ്പാലിൽ തയ്യാറാക്കുന്ന രുചികരമായ ഈ കറിയുടെ റെസിപ്പി കാണാം
Ingredients
വൻപയർ അരക്കപ്പ്
വെള്ളം
കുമ്പളങ്ങ അരക്കിലോ
പച്ചമുളക്
കറിവേപ്പില
തേങ്ങയുടെ രണ്ടാംപാൽ -ഒരു കപ്പ്
കട്ടിയുള്ള തേങ്ങാപ്പാൽ -അരക്കപ്പ്
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
Preparation
കുതിർത്തെടുത്ത വൻപയർ വെള്ളം ചേർത്ത് മൂന്നു വിസിൽ വേവിക്കുക, ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കുമ്പളങ്ങയും തേങ്ങയുടെ രണ്ടാം പാലിൽ കറിവേപ്പിലയും പച്ചമുളകും ചേർത്ത് നന്നായി വേവിക്കാം, അവസാനമായി ഒന്നാംപാൽ ചേർത്ത് തീ ഓഫ് ചെയ്യാം, കുറെ ഏറെ Improvement പച്ചവെളിച്ചെണ്ണയും ചേർത്തു മിക്സ് ചെയ്ത് 15 മിനിറ്റ് അടച്ചുവെച്ചതിനുശേഷം വിളമ്പാം.
വറുത്തരച്ച സാമ്പാറും നാലഞ്ച് കൂട്ടം കറികളും രണ്ടുതരം പായസവും ഉൾപ്പെടെ വെറും ഒരു മണിക്കൂറിൽ തയ്യാറാക്കി എടുക്കാവുന്ന ഓണസദ്യ റെസിപ്പി കണ്ടു നോക്കൂ…
ആഘോഷവേളയിൽ അടുക്കളയിൽ ഒരുപാട് സമയം ചെലവഴിക്കാൻ ആരും തന്നെ ഇഷ്ടപ്പെടുന്നില്ല.. ഓണം ആഘോഷങ്ങൾക്ക് പുറത്തുനിന്ന് ഭക്ഷണം മേടിച്ച് കഴിക്കാനും ഇഷ്ടപ്പെടില്ല, എങ്കിൽ നിങ്ങൾക്കായി ഇതാ വെറും ഒരു മണിക്കൂറിൽ തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു ഓണം സദ്യ റെസിപ്പി.. എളുപ്പത്തിൽ തയ്യാറാക്കാവുന്ന കറികൾ ഉൾപ്പെടുത്തിയത്…
ആദ്യം വറുത്തരച്ച സാമ്പാർ തയ്യാറാക്കാം, തേങ്ങയും മസാലകളും നന്നായി വറുത്തെടുത്ത് അരച്ച് ചേർത്താണ് ഈ സാമ്പാർ തയ്യാറാക്കുന്നത്..
സാമ്പാറിന് കഷ്ണങ്ങൾ മുറിക്കുമ്പോൾ തന്നെ അവിയലിലും കൂട്ടുകറിക്കും ഉള്ള കഷ്ണങ്ങളും മുറിച്ചുവെക്കാം, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മറ്റൊരു കറിയാണ് കൂട്ടുകറി, കുമ്പളങ്ങ കടലപ്പരിപ്പ് ചേന ഇവയിൽ തേങ്ങ അരപ്പും ശർക്കരയും ഒക്കെ ചേർത്ത് തയ്യാറാക്കുന്ന മധുരവും എരിവും ഉള്ള കൂട്ടുകറി വളരെ രുചികരമാണ് മാത്രമല്ല തയ്യാറാക്കാൻ വളരെ എളുപ്പവും
അടുത്തതായി അവിയൽ തയ്യാറാക്കാം പച്ചക്കറികൾ വേവിച്ചിട്ട് തേങ്ങയും തൈരും ചേർത്ത് മിക്സ് ചെയ്ത് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്താൽ കറി തയ്യാർ
ഇനി ഒരു കറി ബീറ്റ്റൂട്ട് പച്ചടിയാണ്, ഏത് പച്ചടിയും പേരുപോലെതന്നെ അധികം വേവിക്കാതെ തന്നെയാണ് തയ്യാറാക്കുന്നത്, പാതി വേവിച്ച ബീറ്റ്റൂട്ടിലേക്ക് തേങ്ങാ അരപ്പും തൈരും ചേർത്ത് മിക്സ് ചെയ്ത് കുറച്ച് കടുകും താളിച്ച് ചേർത്താൽ പച്ചടി തയ്യാർ
അടുത്തത് ഇഞ്ചി കറി കുറച്ച് സമയം അടുപ്പിൽ വച്ച് തിളപ്പിക്കണം എന്നുവച്ചാൽ ഇഞ്ചി കറി തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
പായസം രണ്ടുതരം തയ്യാറാക്കാം പരിപ്പ് പായസവും സേമിയ പായസവും രണ്ടും വളരെ എളുപ്പമാണ് തയ്യാറാക്കാനായി
ബീറ്റ്റൂട്ട് തോരൻ ഇതുപോലെ ഒന്ന് തയ്യാറാക്കി കഴിച്ചുനോക്കൂ, ഒരിക്കൽ കഴിച്ചവർ വീണ്ടും ചോദിച്ചു മേടിക്കും..
Ingredients
ബീറ്റ്റൂട്ട് -ഒന്ന്
സവാള- 1
പച്ച മുളക്
തേങ്ങ -കാൽകപ്പ്
മുളകുപൊടി -കാൽ ടീസ്പൂൺ
ഉപ്പ്
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
ജീരകപ്പൊടി -കാൽ ടീസ്പൂൺ
വെളുത്തുള്ളി -രണ്ട്
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
Preparation
ആദ്യം ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് വയ്ക്കാം ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാള പച്ചമുളക് മഞ്ഞൾപൊടി മുളകുപൊടി ജീരകപ്പൊടി ഉപ്പ് തേങ്ങ ഇവ ചേർത്ത് കൊടുത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക, ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് കടുക് ചേർത്ത് പൊട്ടിക്കാം, ശേഷം വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക ഇനി ബീറ്റ് റൂട്ട് മിക്സ് ഇട്ടുകൊടുക്കാം ഇതിനെ ചെറിയ തീയിൽ വച്ച് നല്ലപോലെ വേവിച്ചെടുക്കുക.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രണ്ട് സദ്യ സ്പെഷ്യൽ കിച്ചടി വിഭവങ്ങൾ..
ആദ്യത്തെ വിഭവം തക്കാളി കിച്ചടി ആണ് ഇത് തയ്യാറാക്കാനായി ഒരു മൺകലത്തിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും പച്ചമുളകും അല്പം വെള്ളവും ഒഴിച്ച് നന്നായി വേവിക്കുക ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം, ഇതിലേക്ക് തേങ്ങ കടുക് പച്ചമുളക് എന്നിവ നന്നായി അരച്ചത് ചേർത്ത് കൊടുക്കാം ഇത് നന്നായി തിളപ്പിച്ചതിനു ശേഷം തൈര് ചേർത്ത് മിക്സ് ചെയ്യുക അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ച് ചേർക്കാം
രണ്ടാമത്തെ വിഭവം ക്യാരറ്റ് ഉപയോഗിച്ചാണ് തയ്യാറാക്കുന്നത് ഇത് തയ്യാറാക്കാനായി തീ പോലും കത്തിക്കേണ്ട ആദ്യം ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് എടുക്കുക ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും ഉപ്പും ചേർത്ത് മിക്സ് ചെയ്യണം ശേഷം നല്ല കട്ട തൈര് ചേർത്ത് യോജിപ്പിക്കാം കുറച്ചു മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്താൽ അടിപൊളി കിച്ചടി തയ്യാറായി
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world
ആദ്യം ഒരു കപ്പ് തേങ്ങയും, ഒരു ടീസ്പൂൺ ചെറിയ ജീരകവും. നാല് പച്ചമുളകും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ഇതിലേക്ക് ഒരു കപ്പ് കട്ടത്തൈരും ചേർത്ത് വീണ്ടും അരച്ചെടുത്തു ക്കുക മാറ്റിവയ്ക്കാം. രണ്ടു നേന്ത്രപ്പഴം അധികം പഴുക്കാത്തത് എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.ഒരു മൺ ചട്ടിയിലേക്ക് അരക്കപ്പ് വെള്ളവും, അരടീസ്പൂൺ മഞ്ഞൾപൊടി ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കണം, ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന നേന്ത്രപ്പഴം, ചേർത്ത് കൊടുക്കാം ഇത് നല്ലപോലെ വേവിച്ച് ഉടച്ചെടുക്കുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം, നന്നായി ചൂടായാൽ അടുപ്പിൽനിന്നും മാറ്റാം താളിക്കാനായി ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കുക ,കടുകും ഉലുവയും ഇട്ട് പൊട്ടിച്ചശേഷം കറിവേപ്പിലയും ഉണക്കമുളകും ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്യാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cookd
ആദ്യം പരിപ്പ് വറുത്തെടുക്കണം, ശേഷം നല്ലതുപോലെ കഴുകി കുക്കറിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് 2 കപ്പ് വെള്ളവും അൽപം മഞ്ഞൾപൊടി ,ഉപ്പ്, വെളിച്ചെണ്ണ എന്നിവയും ചേർത്ത് വേവിച്ചെടുക്കുക, ഒരു മിക്സിയുടെ ജാറിലേക്ക് വെളുത്തുള്ളി ചെറിയ ഉള്ളി, പച്ചമുളക്, തേങ്ങ ചിരവിയത്, ജീരകം ആവശ്യത്തിനുള്ള വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക, ശേഷം വെന്ത പരിപ്പിലേക്ക് ചേർത്തു കൊടുക്കാം അല്പം വെള്ളം കൂടുതൽ ചേർക്കാം, ആവശ്യത്തിന് ഉപ്പും ചേർക്കാം അൽപം നെയ്യും കൂടി ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കണം. ഒരു ചെറിയ പാൻ അടുപ്പിലേക്ക് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ,കടുകിട്ട് പൊട്ടിച്ചശേഷം ഉണക്കമുളക് കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ചു കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്യാം. സ്വാദിഷ്ടമായ പരിപ്പ് കറി തയ്യാർ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Athy’s CookBook
സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവം, നാടൻ രീതിയിൽ തയ്യാറാക്കിയ രസം.
ആദ്യം ഒരു ചെറുനാരങ്ങാ വലിപ്പത്തിലുള്ള വാളൻപുളി എടുത്തു ഒരു കപ്പ് തിളച്ച വെള്ളമൊഴിച്ചു കുതിർക്കാൻ ആയി മാറ്റി വെക്കുക, ഒരു കടായി ചൂടാവാൻ ആയി വെക്കുക ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇതിലേക്ക് കടുകിട്ട് പൊട്ടിച്ച് എടുക്കാം, ശേഷം അല്പം കായം പൊടിച്ചതു ചേർക്കാം, നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് ജീരകം ചേർത്ത് വറുത്തെടുക്കുക, ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റണം, രണ്ട് തണ്ട് കറിവേപ്പില കൂടി ചേർക്കാം , ശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടിയും, 2 ടീ സ്പൂൺ മല്ലിപൊടിയും ചേർത്ത് പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്യണം, ശേഷം ഒന്നര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് കൊടുക്കാം, അടുത്തതായി ഒന്നര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കാം ,എല്ലാം കൂടി ഒരുമിച്ച് മിക്സ് ചെയ്തതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കണം , തക്കാളി ഒന്ന് ചൂടായി കഴിയുമ്പോൾ പുളിവെള്ളം ഇതിലേക്കു ചേർക്കണം, ആവശ്യമെങ്കിൽ അൽപ്പം വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർക്കണം, പാത്രം അടച്ചു നന്നായി തിളപ്പിച്ചെടുക്കുക അവസാനമായി മല്ലിയിലയും കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Isa Cooking World