ഈസി ആൻഡ് ടേസ്റ്റി വെജിറ്റബിൾ പുലാവ്

Advertisement

ഈസി ആൻഡ് ടേസ്റ്റി വെജിറ്റബിൾ പുലാവ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യൂ.

അരി വേവിക്കാൻ ആവശ്യമായ ചേരുവകൾ :

ബസ്മതി റൈസ് -1.5 cups

ഏലക്ക -2

ഗ്രാമ്പു -2

കറുവപ്പട്ട -3 small

ബേ ലീഫ് -1

ഉപ്പ്

നാരങ്ങാ നീര് -1 tsp

ബാക്കി ചേരുവകൾ :

ബീൻസ് അരിഞ്ഞത്-3/4 cup

കാരറ്റ് -1 1/4 cup

സവോള – 1

ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് -3/4 tsp

ജീരകപ്പൊടി -2 pinch

ഏലക്ക -2

ഗ്രാമ്പു -2

കറുവാപ്പട്ട -2 small

കുരുമുളക് -20

മല്ലിയില അരിഞ്ഞത് -ആവശ്യത്തിന്

പുതിന ഇല -8 അരിഞ്ഞത്

നെയ്യ് -1 tbsp

ഉപ്പ്

ഒരു പാത്രത്തിൽ കുറച്ചധികം വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ പട്ട,ഗ്രാമ്പു,ഏലക്ക,ഉപ്പ്,നാരങ്ങാനീര് എന്നിവ ചേർക്കുക.ഇതിലേക്ക് അരി കൂടി ഇട്ടു 90% വേവിക്കുക.അതിനു ശേഷം അധികമുള്ള വെള്ളം ഊറ്റി മാറ്റുക .വെന്ത അരി ഒരു പാത്രത്തിലേക്ക് നിരത്തി ഇട്ടു കൊടുക്കുക.

ബീൻസ് ഉം കാരറ്റ് ഉം അല്പം ഉപ്പ് തിരുമ്മിയ ശേഷം സ്റ്റീമർൽ വച്ച് വേവിച്ചെടുക്കുക.പട്ട,ഗ്രാമ്പു,ഏലക്ക,കുരുമുളക് എന്നിവ ചതക്കുക . ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ചതച്ച മസാലയും,ജീരകപൊടിയും ഇട്ടു മൂപ്പിക്കുക.ഇതിലേക്ക് സവോള അരിഞ്ഞതും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉം ചേർത്ത് നന്നായി വഴറ്റുക.അതിലേക്കു വേവിച്ച വെജിറ്റബ്ൾസ് ചേർത്ത് ഇളക്കുക.ഇതിലേക്ക് ചോറും,മല്ലിയില,പുതിനയില എന്നിവയും ചേർത്തിളക്കുക.മൂടി വച്ച് ചെറുതീയിൽ 2-3 മിനിറ്റ് കുക്ക് ചെയ്ത ശേഷം തീ ഓഫ് ചെയ്യുക