കുട്ടികൾക്കായി ആരോഗ്യപ്രദവും രുചികരവുമായ ഫ്രൂട്ട് ജാം വീട്ടിലുണ്ടാക്കാം

പഴങ്ങള്‍ നമ്മുടെ ശരീരത്തിന് വളരെ വേണ്ടപ്പെട്ടതാണ് കാരണം അവയിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയിലെ ഷുഗർ, മിനറൽസ്, വിറ്റാമിൻ എന്നിവ നമുക്ക് പ്രതിരോധശേഷി നൽകുന്നു. ഫ്രൂട്ട്സിലടങ്ങിയിരിക്കുന്ന സെല്ലുലോസ് അതായത് ഫൈബർ മലബന്ധം അകറ്റി ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നു. ഫ്രഷ്‌ ഫ്രൂട്ട്സ് നമുക്ക് നട്ട് വളർത്തുകയോ വാങ്ങുകയോ ചെയ്യാം. സീസണിൽ ഫ്രൂട്ട്സ് വളരെ വിലക്കുറവിൽ ലഭിക്കുന്നു. നമുക്ക് മാർക്കറ്റിൽ ലഭിക്കുന്ന ഫ്രൂട്ട്സ് വിലക്കുറവും ഇറക്കുമതി ചെയ്യുന്നവയെപ്പോലെ ഗുണമുള്ളവയും ആണ്.

 

ചേരുവകൾ

പപ്പായ- ഒരു കഷ്ണം

പൈനാപ്പിൾ- ഒരു കഷ്ണം

തണ്ണിമത്തന്‍- ഒരു കഷ്ണം

വാഴപ്പഴം- ഒരു കഷ്ണം

ചിക്കൂ- ഒരു കഷ്ണം

സ്റ്റാർ ഫ്രൂട്ട്- ഒരു കഷ്ണം

നാരങ്ങ- ഒരു കഷ്ണം

അല്‍പം വെള്ളം

തയ്യാറാക്കുന്ന വിധം

പഞ്ചസാര അലിയുന്നതുവരെ വെള്ളവും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക .ഓരോ കപ്പ്‌ പൈനാപ്പിളിനൊപ്പം അതേ അളവിൽ പഞ്ചസാര ചേർക്കുക .പൈനാപ്പിൾ ക്യുബ് ഷേപ്പിൽ നുറുക്കി 5 -10 മിനിറ്റ് ഷുഗർ സിറപ്പിൽ ഇട്ടു തിളപ്പിക്കുക .ചെറിയ തീയിൽ തിളപ്പിക്കുക. മറ്റു ഫ്രൂട്ട്സും ഇടുക. സ്റ്റാർ ഫ്രൂട്ടും വാഴപ്പഴവും അവസാനം ചേർക്കുക .പൈനാപ്പിളും ഷുഗർ സിറപ്പും തണുത്തതിനു ശേഷം സ്റ്റാർ ഫ്രൂട്ടും വാഴപ്പഴവും നുറുക്കി ഇട്ടു നാരങ്ങാ നീര് ഒഴിക്കുക. സൂക്ഷിച്ചു മിക്സ്‌ ചെയ്യുക. നന്നായി തണുത്ത ശേഷം ഫ്രൂട്ട് ബവ്ളിൽ മുകളിൽ ചെറി വച്ച് വിളമ്പുക.