ഹെല്‍ത്തി ആയ നെല്ലിക്ക സ്ക്വാഷ്

Advertisement

ഹെല്‍ത്തി ആയ നെല്ലിക്ക സ്ക്വാഷ് എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും നെല്ലിക്ക സ്ക്വാഷ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

NGREDIENTS

Nellikka [ Gooseberry ] -300gm

Lemon juice – 1/2 cup [ 110 ml ]

Ginger juice – 85 ml [ from 100 gm ginger ]

Sugar – 3 cups [ 350 gm]

Water – 3 cups [ 660 ml]

Method:

നന്നായി കഴുകി എടുത്ത നെല്ലിക്ക ഒരു പ്രഷര്‍ കുക്കെറില്‍ ഒന്നര കപ്പ്‌ വെള്ളവും ചേര്‍ത്ത് 10 മിനിറ്റ് വേവിക്കണം.ഇത് തണുത്തതിനു ശേഷം,നെല്ലിക്കയുടെ സീഡ് നീക്കി ,മിക്സിയില്‍ ഇട്ടു വേവിച്ച വെള്ളവും ചേര്‍ത്ത് നന്നായി കുഴമ്പ് രൂപത്തില്‍ അരച്ചെടുക്കണം.

ഇഞ്ചിയും അല്‍പ്പം വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുത്ത് അതിന്റെ തെളിനീര് ഊറ്റിയെടുക്കണം.

ഒരു പാനില്‍ ബാക്കിയുള്ള വെള്ളം ഒഴിച്ച് പഞ്ചസാര ചേര്‍ത്ത് നന്നായി അലിയിചെടുക്കണം.

ഇതിലേക്ക് നെല്ലിക്ക പേസ്റ്റ് ചേര്‍ത്ത് മിക്സ്‌ ചെയ്തതിനു ശേഷം അല്‍പ്പനേരം തിളപ്പിക്കണം.

ഇതിലേക്ക് ഇഞ്ചി നീര് കൂടെ ചേര്‍ത്ത് അല്‍പ്പനേരം കൂടി തിളപ്പിച്ചതിനു ശേഷം അടുപ്പില്‍ നിന്നും മാറ്റി ,നന്നായി തണുക്കാന്‍ വെക്കാം.തണുത്തതിനു ശേഷം അതിലേക്കു നാരങ്ങ നീര് ചേര്‍ത്ത് മിക്സ്‌ ചെയ്യണം.

അങ്ങനെ നല്ല ടെസ്ടിയും ഹെല്‍ത്തിയും ആയ നെല്ലിക്ക സ്ക്വാഷ് റെഡി ആക്കം. സെര്‍വ് ചെയ്യുമ്പോള്‍ കുറച്ചു സ്ക്വഷിലേക്ക് ആവശ്യത്തിനു വെള്ളം ചേര്‍ത്ത് സെര്‍വ് ചെയ്യണം. വീഡിയോ കാണുക