ഒരു തുള്ളി പോലും എണ്ണയില്ലാതെ മീൻ വറുക്കാൻ അറിയാത്തവർ മാത്രം കണ്ടോളൂ

Advertisement

നമ്മളൊക്കെ പല രീതിയില്‍ മീന്‍ പൊരിക്കാറുണ്ട്. ഓരോ ചേരുവകള്‍ മാറുബോള്‍ ടേസ്റ്റ് അതുപോലെ മാറും ഏറ്റവും എളുപ്പത്തില്‍ മീന്‍ പൊരിക്കുന്നത് മഞ്ഞള്‍ പൊടി ,മുളക് പൊടി ,ഉപ്പ് എന്നിവ പുരട്ടി പൊരിക്കാം.മുളക് പൊടി ,മഞ്ഞള്‍ പൊടി ഉപ്പ് ,ഇഞ്ചി ,വെളുത്തുള്ളി കുഞ്ഞുള്ളി എന്നിവ പേസ്റ്റ് ആക്കി മീനില്‍ പുരട്ടി വച്ച് കുറച്ച് നേരം കഴിഞ്ഞ് പൊരിക്കാം അങ്ങനെ ഒരുപാട് രീതിയുണ്ട്.ഇന്ന് എണ്ണ ഉപയോഗിച്ചും ഇല്ലാതെയും ഒരു ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ചേരുവകള്‍

മത്തി-പത്തെണ്ണം
കുഞ്ഞുള്ളി-പത്തെണ്ണം
ഇഞ്ചി-അര ഇഞ്ചു കഷ്ണം
വെളുത്തുള്ളി-അഞ്ചു അല്ലി
കുരുമുളകുപൊടി -മൂന്ന് -നാല് ടീസ്പൂണ്‍(നിങ്ങളുടെ ടേസ്റ്റ് അനുസരിച്ച് മാറ്റം വരുത്താം)
പച്ചമുളക്-മൂന്ന്‍
മഞ്ഞള്‍പൊടി-മുക്കാല്‍ ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിനു
വെളിച്ചെണ്ണ-ഷാലോ ഫ്രൈ ചെയാന്‍ വേണ്ടുന്നത്

ചെയേണ്ട വിധം:

മത്തി വെട്ടി കഴുകി വൃത്തിയാക്കി വക്കുക.ചെറിയ മത്തി ആയതുകൊണ്ട് ഞാന്‍ വരഞ്ഞിട്ടില്ല..വലുതാണെങ്കില്‍.രണ്ടു മൂന്നു തവണ കുറുകെ വരഞ്ഞു വക്കുക.മസാല നല്ലപോലെ പിടിക്കനനത്.ഇനി കുഞ്ഞുള്ളിയും വെളുത്തുള്ളിയും,പച്ചമുളകും,ഇഞ്ചിയും,കുരുമുളകുപൊടിയും ,മഞ്ഞള്‍പൊടിയും,ഉപ്പും ചേര്‍ത്തരച്ച് സ്മൂത്ത്‌ പേസ്റ്റ് ആക്കുക..ഇത് മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വക്കുക.ഒരു പാനില്‍ വെളിച്ചെണ്ണ (നിങ്ങള്‍ക്കിഷ്ടമുള്ള എണ്ണ ഉപയോഗിക്കാം )ഒഴിച്ച് ചൂടാവുമ്പോള്‍ പതുക്കെ മീനിട്ട് രണ്ടു വശവും മൊരിയിചെടുക്കുക..മറിച്ചിടുമ്പോള്‍ പൊടിഞ്ഞു പോവാതെ ശ്രദ്ധിക്കണം.ചൂടോടെ ചോറിനൊപ്പം വിളമ്പുക . ഇനി ഒരു തുള്ളി എണ്ണ ഇല്ലാതെ എങ്ങനെ ഫ്രൈ ഉണ്ടാക്കാം എന്ന് വീഡിയോ കാണാം.