ചിക്കൻ സാൽന ഒരു തമിഴ്നാട് സ്റ്റൈൽ ചിക്കൻ കറി, ചപ്പാത്തി പൊറോട്ട ചോറ് ഇവയ്ക്കൊക്കെ ഒപ്പം കഴിക്കാൻ പറ്റിയ അധികം സ്‌പൈസി അല്ലാത്ത ഒരു കറിയാണ് ഇത്…
Ingredients
ചിക്കൻ -അര കിലോ
വെളിച്ചെണ്ണ
ഇഞ്ചി വെളുത്തുള്ളി ചതച്ചത്
സവാള-2
മസാലകൾ
ചെറിയ ഉള്ളി
ഉപ്പ്
മഞ്ഞൾപൊടി
മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ
കാശ്മീരി മുളക്പൊടി -രണ്ട് ടീസ്പൂൺ
ചിക്കൻ മസാല ഒന്നര ടീസ്പൂൺ
തക്കാളി -1
വെള്ളം
തേങ്ങ
കശുവണ്ടി
കുരുമുളക്
ഗരം മസാല പൊടി
മല്ലിയില
Preparation
ഒരു പാൻ അടുപ്പിൽ വയ്ക്കുക എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മസാലകൾ ചേർത്ത് മൂപ്പിക്കാം ശേഷം സവാള ചേർത്ത് നന്നായി വഴറ്റാം ഇനി ഇഞ്ചി വെളുത്തുള്ളി ചതച്ചതും തക്കാളിയും ചേർക്കാം ഒന്നു വഴറ്റിയതിനുശേഷം മസാല പൊടികൾ ചേർത്ത് വീണ്ടും നന്നായി വഴറ്റുക ആവശ്യത്തിനുള്ള ഉപ്പും ചിക്കനും ചേർത്ത് മിക്സ് ചെയ്യാം കുറച്ചു വെള്ളം കൂടി ചേർത്ത് ചിക്കൻ നന്നായി വേവിക്കുക ഈ സമയം തേങ്ങാ കശുവണ്ടി കുരുമുളക് എന്നിവ അരച്ചെടുക്കാം ഇത് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക തിളയ്ക്കുമ്പോൾ മല്ലിയിലയും കുറച്ചു ഗരംമസാലപ്പൊടിയും ചേർത്ത് തീ ഓഫ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samthripthi