പുട്ട് ബിരിയാണി

Advertisement

രുചികരമായ പുട്ട് ബിരിയാണി ബ്രേക്ക്ഫാസ്റ്റ് ആയോ ഡിന്നർ ആയോ ലഞ്ച് ആയോ ഒക്കെ കഴിക്കാനായി ഇത് തയ്യാറാക്കാം…

Ingredients

ഓയിൽ -ഒരു ടേബിൾ സ്പൂൺ

ഇഞ്ചി -അര ടീസ്പൂൺ

വെളുത്തുള്ളി -അര ടീസ്പൂൺ

പച്ചമുളക് രണ്ട്

കറിവേപ്പില

ഉരുളക്കിഴങ്ങ് -ഒന്ന്

ഉപ്പ്

സവാള -അര

തക്കാളി -അര

ചിക്കൻ മസാല -അര ടീസ്പൂൺ

വേവിച്ചുടച്ച് ചിക്കൻ -അരക്കപ്പ്

സോയാസോസ് -ഒരു ടീസ്പൂൺ

പുട്ട്

മല്ലിയില

Preparation

ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് മൂപ്പിച്ച ശേഷം പച്ചമുളക് കറിവേപ്പില ഉരുളക്കിഴങ്ങ് ഇവ ചേർക്കുക, ഉരുളക്കിഴങ്ങു മൊരിയുന്നത് വരെ വഴറ്റണം ഇനി സവാളയും തക്കാളിയും മസാലപ്പൊടിയും ചേർക്കാം, ഇതെല്ലാം നന്നായി മിക്സ് ആകുമ്പോൾ ചിക്കൻ ചേർക്കാം, വീണ്ടും മിക്സ് ചെയ്തു കഴിഞ്ഞ് വേവിച്ച് വച്ചിരിക്കുന്ന പുട്ട് ഉടച്ചു ചേർക്കാം, ഇനി പുട്ടും മസാലയും നന്നായി യോജിപ്പിക്കുക, മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Lifelines by Ammu