എഗ്ഗ് സാൻഡ് വിച്

Advertisement

കുട്ടികൾക്ക് പോലും എളുപ്പത്തിൽ ഉണ്ടാക്കാം ഈ എഗ്ഗ് സാൻഡ് വിച്… ഏതുനേരത്തും വയറു നിറയെ കഴിക്കാം…

Ingredients

മുട്ട -5

എണ്ണ

കുരുമുളകുപൊടി

ഉപ്പ്

പച്ചമുളക്

മല്ലിയില

സവാള

തക്കാളി

ബ്രഡ്

ബട്ടർ

സോസ്

Preparation

ആദ്യം മുട്ട ഒരു ബൗളിൽ ഒരുമിച്ച് പൊട്ടിച്ച് ചേർക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം ചൂടായ ഒരു പാനിലേക്ക് ഒഴിച്ചു കൊടുക്കുക ഇനി നന്നായി സ്ക്രാംബിൾ ചെയ്ത് എടുക്കാം, ഉപ്പും കുരുമുളകുപൊടിയും ചേർക്കണം. ഇതു മാറ്റി വെച്ചതിനുശേഷം പൊടി പൊടിയായി അരിഞ്ഞ സവാള തക്കാളി പച്ചമുളക് മല്ലിയില എന്നിവ ഒരു ബൗളിൽ എടുത്ത് മിക്സ് ചെയ്യാം ആവശ്യത്തിന് ഉപ്പും ചേർക്കണം. ഇനി ബ്രെഡ് എടുത്ത് ബട്ടർ തേച്ച് എടുക്കാം, മുകളിൽ സോസും തേക്കുക, ശേഷം ആദ്യം സവാള മിക്സും, പിന്നെ മുട്ടയും ഇട്ടുകൊടുക്കാം, മറ്റൊരു ബ്രഡ് വെച്ച് മൂടിയ ശേഷം ടോസ്റ്റ് ചെയ്ത് എടുക്കുക…

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with jumus kitchen