ആരോഗ്യ ഗുണങ്ങൾ അടങ്ങിയ വാഴപ്പൂവ് ഉപയോഗിച്ച് ചോറിന് കഴിക്കാനായി നല്ലൊരു തോരൻ തയ്യാറാക്കിയാലോ,
INGREIENTS
വാഴപ്പൂവ്
വൻപയർ കുതിർത്തത്
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
ഉണക്കമുളക്
നാളികേരം
കറിവേപ്പില
കാന്താരി മുളക്
വെളുത്തുള്ളി
ജീരകം
മഞ്ഞൾപൊടി
PREPARATION
ആദ്യം വാഴപ്പൂവിന്റെ കട്ടിയുള്ള പുറംതോട് കളഞ്ഞതിനുശേഷം ചെറുതായി അരിഞ്ഞെടുക്കുക ഇതിനെ കഞ്ഞി വെള്ളത്തിൽ കഴുകിയെടുക്കണം ഒരു കുക്കറിലേക്ക് കുതിർത്ത വൻപയർ ആവശ്യത്തിന് വെള്ളം മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക ഒരു പാനിൽ എന്ന ചേർത്ത് ചൂടാക്കണം, ശേഷം കടുക് ചേർത്ത് പൊട്ടുമ്പോൾ കറിവേപ്പില ഉണക്കമുളക് എന്നിവ ചേർക്കുക, ഇനി വാഴപ്പൂവ് ഇതിലേക്ക് ചേർക്കാം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് പാൻ മൂടിവെച്ച് വേവിക്കണം, ഈ സമയം നാളികേരം മഞ്ഞൾപൊടി ജീരകം വെളുത്തുള്ളി കാന്താരി മുളക് കറിവേപ്പില ഇവ ഒന്ന് ചതച്ചെടുക്കാം, നന്നായി വെന്ത വാഴപ്പൂവിലേക്ക് തേങ്ങാ അരപ്പ് ചേർക്കാം, നല്ലപോലെ യോജിപ്പിച്ച് വീണ്ടും പാത്രം മൂടി വയ്ക്കുക, അടുത്തതായി വേവിച്ചെടുത്ത പയർ ചേർക്കാം, എല്ലാ യോജിപ്പിച്ച് കഴിഞ്ഞാൽ കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം,
വിശദമായി അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Dishes and Explore