പെരി പെരി ചിക്കൻ

പാനിൽ ചുട്ടെടുത്ത പെരി പെരി ചിക്കൻ റെസിപ്പി

മാരിനെറ്റ് ചെയ്യാനായി മസാല തയ്യാറാക്കാം, ഇതിനായി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ ബ്ലാക്ക് സാൾട്ട് ,ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ ജിഞ്ചർ പൗഡർ, രണ്ട് ടീസ്പൂൺ ഗാർലിക് പൗഡർ, രണ്ട് ടീസ്പൂൺ ഒണിയൻ പൗഡർ, ഒരു ടീസ്പൂൺ ഒറിഗാനോ, ഒരു ടീസ്പൂൺ പപ്രിക്ക പൗഡർ, മൂന്ന് ടീസ്പൂൺ മുളക് ചതച്ചത് ,കാൽ കപ്പ് ഹോട്ട് സോസ്, കാൽ കപ്പ് വിനഗർ, ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്തു കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യണം, വരഞ്ഞു വച്ചിരിക്കുന്ന ഫുൾ ചിക്കൻ ലേക്ക് ഈ മസാല ചേർത്തു കൊടുക്കണം, അല്പം ഓയിൽ കൂടി ഒഴിച്ച് നല്ലതുപോലെ മാരിനേറ്റ് ചെയ്യുക, ഇത് രണ്ടു മണിക്കൂർ ഫ്രിഡ്ജിലേക്ക് വയ്ക്കണം, ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം, ചിക്കൻ ഇതിലേക്ക് ചേർക്കാം എല്ലാ വശവും ഫ്രൈ ആകുന്നത് വരെ വേവിച്ചെടുക്കണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Artisan Kitchen