മാവ് കോരിയൊഴിച്ച് തയ്യാറാക്കിയ കിടിലൻ ഫ്ലാറ്റ് ബ്രഡ് റെസിപ്പി
ഒരു ബൗളിലേക്ക് 300 ഗ്രാം മൈദ ചേർത്ത് കൊടുക്കാം,ആവശ്യത്തിനു ഉപ്പും, 5 ഗ്രാം പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക, വെള്ളം അൽപ്പാൽപ്പമായി ചേർത്ത് നന്നായി മിക്സ് ചെയ്ത് അല്പം ലൂസായ ബാറ്റർ തയ്യാറാക്കാം,ഇതിലേക്ക് 2 ടേബിൾ സ്പൂൺ കുക്കിംഗ് ഓയിൽ കൂടി ചേർത്ത് മിക്സ് ചെയ്യണം. ഒരു പാൻ സ്റ്റോവിൽ വെച്ച് ചൂടാക്കുക, ഇതിലേക്ക് അൽപ്പം ഓയിൽ സ്പ്രെഡ് ചെയ്ത് തൂത്തു മാറ്റണം ശേഷം തീ കുറച്ചുവെച്ച് ഒരു അല്പം മാവ് കോരിയെടുത്ത് ഒഴിച്ചു കൊടുക്കാം, വിട്ടുപോരുന്ന പരുവം ആകുമ്പോൾ തിരിച്ചിട്ട് കൊടുക്കാം, spatula ഉപയോഗിച്ച് പ്രസ്സ് ചെയ്തു കൊടുക്കാൻ മറക്കരുത് സൈഡ് നന്നായി പ്രസ് ചെയ്യുമ്പോൾ ബ്രഡ് നന്നായി പൊങ്ങിവരും, മുഴുവനായും പൊങ്ങി വന്നാൽ പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Qiong Cooking