30 C
Kochi
Saturday, January 28, 2023

ലെയർ കേക്ക്

ക്രിസ്മസിന് തയ്യാറാക്കാൻ അടിപൊളി മധുരം, വെറും 5 മിനിറ്റിൽ ,ഓവൻ വേണ്ട, ജലാറ്റിൻ വേണ്ട ബേക്കും ചെയ്യേണ്ട.

ഇത് തയ്യാറാക്കാനായി 400 മില്ലി പാല് ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക, കൂടെ 50 ഗ്രാം പഞ്ചസാരയും, 20 ഗ്രാം കോക്കോ പൗഡറും ചേർത്തുകൊടുത്തു നന്നായി യോജിപ്പിക്കുക, ശേഷം പാൽ തിളപ്പിക്കാം, 30ഗ്രാം ബട്ടർ കൂടെ ഇതിലേക്ക് ചേർക്കാം, രണ്ട് ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ ചേർത്തു കൊടുത്തു വീണ്ടും നന്നായി യോജിപ്പിക്കണം, നല്ലതുപോലെ തിളച്ചു വന്നാൽ ഒരു ബൗളിലേക്ക് ഒഴിച്ചുവെച്ച് ചൂടാറിയതിനു ശേഷം രണ്ടു മുട്ട പൊട്ടിച്ച് ചേർക്കാം, 80 ഗ്രാം മൈദയും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക, ശേഷം ഒരു പരന്ന പാൻ അടുപ്പിൽ വച്ച് ഈ മാവ് കോരിയൊഴിച്ച് നൈസ് ആയിട്ടുള്ള ദോശകൾ ചുട്ടെടുക്കാം. മറ്റൊരു ബൗളിലേക്ക് 600 മില്ലി വിപ്പിംഗ് ക്രീം ചേർത്തു കൊടുക്കാം, ഇതിലേക്ക് പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക ശേഷം ഇതിലേക്ക് 250 ഗ്രാം ക്രീം ചീസ് ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്ത് യോജിപ്പിക്കുക ക്രീമിനെ ഒരു പൈപ്പിങ് ബാഗിലേക്ക് നിറച്ച് കൊടുക്കാം, ശേഷം നേരത്തെ തയ്യാറാക്കിയ ഒരു ദോശയ്ക്ക് മുകളിലേക്ക് ക്രീം അപ്ലൈ ചെയ്തു കൊടുക്കുക, ഇതിനുമുകളിൽ അടുത്ത ദോശ വെച്ച് നന്നായി ടൈപ്പ് ചെയ്തതിനുശേഷം വീണ്ടും ക്രീം അപ്ലൈ ചെയ്യാം ,എല്ലാ ദോശയും വെച്ച് തീരുന്നതുവരെ ഇതുപോലെ ചെയ്യണം, അവസാനം കേക്കു മുഴുവനായി വിപ്പിംഗ് ക്രീം ഉപയോഗിച്ച് കവർ ചെയ്യാം, മുകളിൽ കൊക്കോ പൗഡർ തൂവിക്കൊടുത്ത് നന്നായി തണുപ്പിച്ച് എടുക്കുക ശേഷം മുറിച്ചെടുത്ത് കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Useful and quick

Related Articles

Latest Articles