BBQ pulled ചിക്കൻ സാൻവിച്ച്

രുചികരമായ BBQ pulled ചിക്കൻ സാൻവിച്ച്

ആദ്യം ചിക്കന്റെ ബ്രീസ്റ്റ് പീസുകൾ നൈസ് ആയി കട്ട് ചെയ്ത് എടുക്കുക ,ഇനി ഒരു ബൗളിലേക്ക് നാല് ടേബിൾ സ്പൂൺ bbq സോസ് ,മൂന്ന് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ,അര ടേബിൾ സ്പൂൺ സോയാസോസ്, ഒരു ടേബിൾ സ്പൂൺ വിനഗർ, ഒരു ടീസ്പൂൺ ഹോട്ട് സോസ് ,അര കപ്പ് വെള്ളം എന്നിവ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക, ഇതൊരു സൈഡിലേക്ക് മാറ്റി വെക്കാം. ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് മെൽറ്റ് ചെയ്ത് ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുത്തു ഫ്രൈ ചെയ്യണം ശേഷം മാറ്റിവെക്കാം, വീണ്ടും രണ്ട് ടേബിൾ സ്പൂൺ കൂടി ബട്ടർ ചേർത്ത് കൊടുത്ത് മെൽറ്റ് ചെയ്യുക ,ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർക്കാം വെളുത്തുള്ളി വഴന്നു വന്നാൽ മുളക് ചതച്ചത് ചേർത്തു കൊടുക്കാം, ഒന്ന് മിക്സ് ചെയ്ത ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന സോസ് മിക്സ് ഇതിലേക്ക് ഒഴിക്കാം, ചെറിയ തീയിൽ നല്ല കട്ടിയാകുന്നത് വരെ തിളപ്പിക്കുക, ഫ്രൈ ചെയ്തെടുത്ത ചിക്കൻ കഷ്ണങ്ങൾ ചെറുതായി മുറിച്ചതിനുശേഷം ഇതിലേക്ക് ഇട്ട് കൊടുക്കാം, നല്ലതുപോലെ മിക്സ് ചെയ്താൽ തീ ഓഫ് ചെയ്യാം സാൻവിച്ച് ബൺ എടുത്ത് രണ്ടായി മുറിച്ചതിനുശേഷം ഒന്ന് ടോസ്റ്റ് ചെയ്ത് എടുക്കാം, ഇതിന് നടുവിലായി ചീസും തയ്യാറാക്കിയ ചിക്കൻ മിക്സ്സും വെച്ച് സെർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Break the Spice