കറിയുണ്ടാക്കുമ്പോള്‍ എപ്പോഴും വ്യത്യസ്തവും സ്വാദിഷ്ഠവുമായി മാറണം എന്ന് തന്നെയാണ് ഏതൊരു വീട്ടമ്മമാരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും കറിയുണ്ടാക്കുമ്പോള്‍ അതിന് കൊഴുപ്പ് കുറഞ്ഞ് പോയി എന്ന പരാതി എല്ലാ വീട്ടമ്മമാര്‍ക്കും ഉണ്ടാവുന്നു. സാമ്പാറിന് കൊഴുപ്പ് നല്‍കാനും ഉപ്പുമാവ് കട്ടകെട്ടാതിരിക്കാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
വീട്ടമമ്മാരെ പാചകത്തില്‍ സഹായിക്കുന്ന ചില എളുപ്പമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത്തരം പൊടിക്കൈകള്‍ ഏതൊക്കെയാണ് എന്ന് അറിയാന്‍ വീട്ടമ്മമാര്‍ക്ക് ആഗ്രഹമുണ്ടാവും. എന്തൊക്കെയാണ് പാചകം എളുപ്പമാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.
സാമ്പാറിന് കൊഴുപ്പ് നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലതാണ്. ഇതില്‍ പരിപ്പ് വേവിക്കുമ്പോള്‍ അതില്‍ അല്‍പം ഉണക്കലരി കൂടി ചേര്‍ത്ത് വേവിച്ചാല്‍ മതി. ഇത് കൊഴുപ്പ് നല്‍കുന്നു സാമ്പാറിന്. വേറൊരു മാര്‍ഗ്ഗം എന്നു വെച്ചാല്‍ ഉരുളക്കിഴങ്ങ് അല്‍പം തേങ്ങയോടൊപ്പം അരച്ച് ചേര്‍ത്താല്‍ മതി ഇത് സാമ്പാറിന് കൊഴുപ്പ് നല്‍കുന്നു.
മീന്‍ വറുത്ത ശേഷം മീനിന്റെ മണം മാറ്റാന്‍ മീനില്‍ അല്‍പം കടലമാവ് മഞ്ഞള്‍പ്പൊടി എന്നിവ മിക്‌സ് അതുകൊണ്ട് കഴുകിയെടുക്കാം. ഇത് മീനിന്റെ ഉളുമ്പ് മണം മാറ്റുന്നു.
ഉണക്കമീനിന് ഉപ്പ് കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. മീന്‍ വെള്ളത്തിലിടുമ്പോള്‍ അതില്‍ രണ്ടോ മൂന്നോ പേപ്പര്‍ കഷ്ണങ്ങള്‍ ഇട്ട് വെച്ചാല്‍ മതി. ഇത് ഉണക്കമീനിന്റെ ഉപ്പ് കുറക്കാന്‍ സഹായിക്കുന്നു.
ഇറച്ചി പെട്ടെന്ന് വേവാന്‍ അല്‍പം തൈര് പുരട്ടി മൂന്ന് മണിക്കൂര്‍ വെച്ച ശേഷം മാത്രം വേവിക്കുക. ഇത് ഇറച്ചി മൃദുവാകാനും പെട്ടെന്ന് വേവാനും സഹായിക്കുന്നു.
ചീനച്ചട്ടിയില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അത് ഒട്ടിപ്പിടിക്കാതിരിക്കാന്‍ ചേമ്പിന്‍ തണ്ട് അരിഞ്ഞിട്ട് വെള്ളം തിളപ്പിച്ചാല്‍ മതി. ഇത് ചീനച്ചട്ടിയില്‍ ഭക്ഷണം ഒട്ടിപ്പിടിക്കാതിരിക്കാന്‍ സഹായിക്കുന്നു.
ഉരുളക്കിഴങ്ങ് പെട്ടെന്ന് വേവിക്കാന്‍ അതില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ മതി. ഇത് ഉരുളക്കിഴങ്ങിന് മൃദുത്വം നല്‍കാന്‍ സഹായിക്കുന്നു.
ശര്‍ക്കര പായസത്തിന് മധുരം കൂടിയാല്‍ അതില്‍ അല്‍പം തേങ്ങാപ്പാലോ അല്ലെങ്കില്‍ പശുവിന്‍ പാലോ ഒഴിക്കാം. ഇത് പായസത്തിന്റെ മധുരം കുറക്കുന്നു.
കറി ഉണ്ടാക്കുമ്പോള്‍ തൈര് പിരിഞ്ഞ് പോവാതിരിക്കാന്‍ കറി തണുത്തതിനു ശേഷം മാത്രം തൈര് ഒഴിക്കുക. ഇത് കറി പിരിഞ്ഞ് പോവാതിരിക്കാന്‍ സഹായിക്കുന്നു.
ബാക്കിവന്ന പരിപ്പ്കറി കൊണ്ട് അടിപൊളി സാമ്പാർ ഉണ്ടാക്കുന്ന വിധം