ക്രിസ്തുമസ് സ്പെഷ്യൽ ചിക്കൻ കട്ലറ്റ്

ചിക്കൻ 250 ഗ്രാം

മഞ്ഞൾപ്പൊടി അര ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

മുളകുപൊടി അര ടീസ്പൂൺ

കുരുമുളകുപൊടി അര ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി അര ടീസ്പൂൺ

വലിയ ജീരകം കാൽ ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി കാൽ ടീസ്പൂൺ

പച്ചമുളക് 1 ചെറുതായി അരിഞ്ഞത്

മല്ലിയില മൂന്ന് ടീസ്പൂൺ

സവാള രണ്ടെണ്ണം

ഉരുളക്കിഴങ്ങ് രണ്ടെണ്ണം

ഓയിൽ രണ്ട് ടേബിൾ സ്പൂൺ

മുട്ടയുടെ വെള്ള ഒന്ന്

ബ്രഡ്ക്രബ്സ് ആവശ്യത്തിന്

ചിക്കനി ലേക്ക് മഞ്ഞൾപ്പൊടി ഉപ്പ് മുളകുപൊടി കുരുമുളകുപൊടി ഇഞ്ചി വെളുത്തുള്ളി കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക ചിക്കൻ ഉള്ള വെള്ളം മുഴുവനായും വറ്റിച്ചെടുക്കണം അതിനുശേഷം വേവിച്ചെടുത്ത ചിക്കൻ ചൂടാറിയതിനു ശേഷം മിക്സിയിൽ ഇട്ട് ചെറുതായി ഒന്ന് പൊടിച്ച് മാറ്റിവയ്ക്കാം ഇനി ഇതിലേക്കുള്ള മസാല റെഡിയാക്കാം ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക ഇതിലേക്ക് വലിയ ജീരകവും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റി എടുക്കുക അതിനുശേഷം രണ്ട് മീഡിയം വലിപ്പത്തിലുള്ള സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക ഇതിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഒരു മിനിറ്റോളം കഴിയുമ്പോൾ മല്ലിയില മുകളിൽ ആയി ചേർത്ത് കൊടുത്ത നല്ലപോലെ മിക്സ് ആക്കി മാറ്റി വയ്ക്കുക ചൂടാക്കിയതിനുശേഷം കുറച്ച് എടുത്ത് കയ്യിൽ വെച്ച് ഉരുട്ടി കട്ലൈറ്റ് ഷേപ്പിൽ ഉണ്ടാക്കിയെടുക്കാം ഇനി ഓരോന്ന് മുട്ടയുടെ വെള്ളയിൽ മുക്കിbreadcrumbs മുക്കി 10മിനിറ്റ് ഫ്രിഡ്ജിൽ വെച്ചതിനു ശേഷം ഫ്രൈ ചെയ്തു മാറ്റാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കട്ലറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.