ഓവൻ ബീറ്റർ ഇല്ലാതെ പഞ്ഞി പോലെ സോഫ്റ്റായ ഓറഞ്ച് കേക്ക് ഉണ്ടാക്കാം .
ചേരുവകൾ
മൈദാ – 1 കപ്പ്
ബേക്കിംഗ് പൌഡർ – 1 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
ഓറഞ്ച് ജ്യൂസ് – കാൽകപ്പ്
ഓറഞ്ച് തൊലി – 1 ടീസ്പൂൺ
ഓയിൽ – കാൽ കപ്പ്
വാനില എസ്സെൻസ് – 1 ടീസ്പൂൺ
മുട്ട – 2
പഞ്ചസാര – മുക്കാൽക്കപ്പ്
ഉണ്ടാകുന്ന വിധം
മൈദ ബേക്കിംഗ് പൌഡർ ഉപ്പ് ചേർത്ത് അരിച്ചെടുക്കുക .മുട്ട പഞ്ചസാര വാനില എസ്സെൻസ് ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇതിലേക്കു ഓയിൽ ഓറഞ്ച് ജ്യൂസ് ഓറഞ്ച് തൊലി ചേർത്തിളക്കുക .ഇതിലേക്കു മൈദ കുറേശ്ശെ ചേർത്ത് നന്നായി മിക്സ് ചെയ്യുക .കേക്ക് മോൾഡിൽ ഓയിൽ തേച്ചു ബട്ടർ പേപ്പർ വെച്ച് കൊടുക്കുക .ഇതിലേക്കു ബാറ്റർ ഒഴിച്ചുകൊടുക്കുക .ഒരു നോൺസ്റ്റിക് പാത്രം 10 മിനുട്ട് ചൂടാക്കുക .ഇതിലേക് കേക്ക് മോൾഡ് വെച്ച് 35 മിനുട്ട് ബേക് ചെയ്തെടുക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പഞ്ഞി പോലെ സോഫ്റ്റായ ഓറഞ്ച് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.