ബീഫ് പച്ചക്കുരുമുളകിട്ട് ഉലർത്തിയത്|| വളരെ രുചികരമായ ഒരു ബീഫ് റെസിപ്പി ….

ബീഫ് പച്ചക്കുരുമുളകിട്ട് ഉലർത്തിയത്|| വളരെ രുചികരമായ ഒരു ബീഫ് റെസിപ്പി ….

ഉണ്ടാക്കുന്ന വിധം:

ബീഫ് – 1 kg

a . മുളകുപൊടി – 1 Tspn

b. മഞ്ഞൾ പൊടി – 1/2 tspn

c. ഇഞ്ചി ചെറിയ കഷണങ്ങൾ – 1 spn

d ഗ്രാമ്പൂ -6

e.ഏലക്കായ – 2

f. തക്കോലം – 2

g കറുകപ്പട്ട – 3 കഷണം

h വിനേഗർ – 2 Tbspn.

i. ഉപ്പ്

ഈ ചേരുവകൾ എല്ലാം ചേർത്ത് ബീഫ് മിക്സ് ചെയ്ത് മിനിമം അര മണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ വച്ചതിനു ശേഷം കുക്കറിൽ വേവിക്കണം.പച്ചക്കുരുമുളക് എരിവിന് അനുസരിച്ചും + ഒരു പിടി മല്ലിയിലയും ചതച്ചു വയ്ക്കണം.ചൂടായ പാനിലേക്ക് ഒന്നര സ്പൂൺ എണ്ണ ഒഴിച്ച് ഒരു പിടി തേങ്ങാ കൊത്ത് ചേർക്കണം. ഇതിലേക്ക് 2 സവാള അരിഞ്ഞതും എരിവ് ഇഷ്ടമാണെങ്കിൽ പച്ചമുളകും ചേർക്കാം. ലേശം ഉപ്പും കൂടി ചേർത്ത് വഴറ്റാം. ഇനി ഇതിലേക്ക് ഒന്നര സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും വേപ്പിലയും ചേർത്ത് അഞ്ച് മിനിട്ട് വഴറ്റിയതിനു ശേഷം അര സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ശേഷം മുക്കാൽ സ്പൂൺ മല്ലിപൊടി, അര സ്പൂൺ ഗരം മസാല ( പെരും ജീരകം ചേർത്തത് ) ചൂടാക്കിയിട്ട് പച്ചക്കുരുമുളക് മിക്സ് ചേർത്ത് 3 മിനുട്ട് വഴറ്റണം. ഇതിലേക്ക് വേവിച്ചു വച്ചിട്ടുള്ള ബീഫ് ചേർത്ത് പതിനഞ്ചു മുതൽ ഇരുപത് മിനിട്ട് കുക്ക് ചെയ്തു , കുരുമുളക് പൊടി , ഉപ്പ് , ഗരം മസാല വേണമെങ്കിൽ അധികം ചേർക്കണം. ഫൈനലായി ഒരു സ്പൂൺ വെളിച്ചെണ്ണയും കറി വേപ്പിലയും ചേർത്താൽ കിടിലൻ രുചിയുള്ള ബീഫ് ഫ്രൈ റെഡി ആയി കൂട്ടുകാരെ . ഒരിക്കൽ ഇങ്ങനെ ഉണ്ടാക്കി നോക്കണം. ഒത്തിരി രുചികര മായ രീതിയിലുള്ള ഒരു റെസിപ്പി ആണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് പച്ചക്കുരുമുളകിട്ട് ഉലർത്തിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOKING RANGE By Smitha Manoj ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.