നല്ല സോഫ്റ്റ് കുബൂസ് ഇനി വീട്ടിലുണ്ടാക്കാം

സോഫ്റ്റ് കുബൂസ് വീട്ടിലുണ്ടാക്കാം

മൈദാ -2&1/4 കപ്പ്

റവ -1 കപ്പ്

യീസ്റ്റ് -1 tsp

ഉപ്പ്

പഞ്ചസാര -2 tsp

ഒലിവ് ഓയിൽ -2 tsp

വെള്ളം അരക്കപ്പ്

ചെറിയ ചൂട് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഈസ്റ്റും രണ്ട് ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്തു 10 മിനിറ്റ് നേരത്തേക്ക് അടച്ചുവയ്ക്കുക. ഒരു പാത്രത്തിൽ രണ്ടേകാൽ കപ്പ് മൈദയും ഒരു കപ്പ് റവയും എടുക്കുക അതിലോട്ടു ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.എന്നിട്ട് അതിൽ രണ്ട് ടീസ്പൂൺ ഒലിവ് ഓയിലും ചേർത്ത് നന്നായി ഇളക്കി എടുക്കുക നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഈസ്റ്റ് മിശ്രിതം ചേർത്ത് ,ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് ഒരു രണ്ടു മണിക്കൂർ നേരത്തേക്ക് അടച്ചുവെച്ച് പൊങ്ങാൻ വേണ്ടി വയ്ക്കണം. രണ്ടു മണിക്കൂർ സമയം കഴിയുമ്പോഴേക്കും മാവു നന്നായി പൊങ്ങി യിട്ടുണ്ടാവും .ഈ മാവ് എടുത്ത് ഇതിൽനിന്നും ചെറിയ ബോളുകൾ ആക്കി പരത്തി എടുത്ത ചൂടായി കിടക്കുന്ന ദോശക്കല്ലിൽ വെച്ച് തിരിച്ചും മറിച്ചും ഇട്ടു കുബൂസ് ചുട്ടെടുക്കുക .പത്തിരി പോലെ നന്നായി പൊള്ളി വരും. അങ്ങനെ നല്ല സോഫ്റ്റ് ആയിട്ടുള്ള ഹോംമേഡ് കുബൂസ് റെഡിയായിട്ടുണ്ട്. ഇത് രണ്ടായി കട്ട് ചെയ്തു ഇതിനുള്ളിൽ ഫീലിംഗ് വെച്ച് നമുക്ക് ചെറിയ ചെറിയ പോക്കറ്റ് ഷവർമകൾ ഉണ്ടാക്കാവുന്നതാണ്.നല്ല സോഫ്റ്റ് കുബൂസ് ഇനി വീട്ടിലുണ്ടാക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ് കുബൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.