അധികമുള്ള ദോശമാവുകൊണ്ട് ഒരു സൂപ്പർ നാലുമണി പലഹാരം. പുനുഗുലു എന്നും ഇതിന് പേരുണ്ട്. ഇത് പ്രഭാതഭക്ഷണം ആയും കഴിക്കാവുന്നതാണ്. അല്പം തേങ്ങ ചമ്മന്തി കൂടിയുണ്ടെങ്കിൽ രുചി ഏറെയാണ്.
ചേരുവകൾ
ദോശമാവ് 1 കപ്പ്
റവ -കാൽ കപ്പ്
സവാള ചെറുതായി അരിഞ്ഞത് -ഒന്ന്
പച്ചമുളക് -2
ഇഞ്ചി -ഒരിഞ്ചു കഷണം
കറിവേപ്പില- ഒരു കതിർപ്പ്
ഉപ്പ് -ആവശ്യത്തിന്
എണ്ണ- വറുക്കാൻ ആവശ്യത്തിന്
ദോശ മാവിൽ റവ ചേർത്ത് യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വെക്കണം.
ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി ,കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത്
നന്നായി ഇളക്കി 10 മിനിറ്റ് കൂടി വെക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കി ഓരോ ടേബിൾസ്പൂൺ വീതം മാവ് കോരിയൊഴിച്ച് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരണം.രുചികരമായ ദോശമാവ് വട തയ്യാർ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.