എളുപ്പത്തിൽ നല്ല മണവും ടേസ്റ്റും ഉള്ള ബിരിയാണി ചോറ് തയ്യാറാക്കുന്ന വിധം

ആദ്യം 4 കപ്പ്‌ കൈമ അരി നന്നായി കഴുകി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം drain ചെയ്തു മാറ്റിവയ്ക്കുക.

ഒരുപാനില് 2 tsp നെയ്യും 2 tbsp സൺഫ്ലവർ ഓയിലും ചേർത്ത് ചൂടായി വരുമ്പോൾ 2 പട്ട 2 bayleaf 4 ഗ്രാമ്പൂ 4 ഏലക്ക എന്നിവ ചേർക്കുക അതിലേക്കു 2 സവാള ചേർത്ത് നന്നായി മൊരിഞ്ഞു വരുന്ന വരെ വഴറ്റുക 1 tbsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക 2 തക്കാളി അരിഞ്ഞതും 2 പച്ചമുളകും 1 കപ്പ് ക്യാരറ്റ് അരിഞ്ഞതും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു 5 മിനിറ്റ് മൂടി വച്ചു വേവിക്കുക.

അതിലേക്കു 2 tsp ഗരം മസാല പൊടിയും ഒരുപിടി പുതിനായിലയും ഒരുപിടി മല്ലിയിലയും 2 തണ്ട് കറിവേപ്പിലയും 1 നാരങ്ങ പിഴിഞ്ഞ് അതിന്റെ നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

4 കപ്പ് റൈസിനു 7 കപ്പ്‌ വെള്ളം ആണ് ചേർക്കേണ്ടത് വെള്ളം ചേർത്ത് നന്നായി thilacha ശേഷം അരി ചേർത്ത് മിക്സ് ചെയ്തു മൂടി വയ്ക്കുക തിളച്ചു വരും വരെ തീ കൂടി വയ്ക്കുക തിളച്ച ശേഷം തീ നന്നായി കുറച്ചു 5 മിനിറ്റ് മൂടി വച്ചു വേവിക്കുക അതിനുശേഷം തുറന്നു നന്നായി ഒന്നിളക്കി തീ ഓഫ്‌ ചെയ്തു വീണ്ടും മൂടി വയ്ക്കുക 5 മിനുറ്റിനു ശേഷം നല്ല മണവും ടേസ്റ്റും ഉള്ള ബിരിയാണി ചോറ് റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.