ക്രിസ്തുമസിന് ശർക്കര കൊണ്ട് വട്ടയപ്പം ഉണ്ടാക്കിയാലോ. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. 1 കപ്പ് പച്ചരി ആണ് വേണ്ടത്. അരി നന്നായി കഴുകി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം. 6 മണിക്കൂർ കഴിഞ്ഞ് വെള്ളം കളഞ്ഞു മിക്സി ജാറിലേക്ക് ഇട്ടു 3/4 കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കണം. 150 gm ശർക്കര 1/4 കപ്പ് വെള്ളം ചേർത്ത് അലിയിച്ചു എടുക്കണം. അലിയിച്ചതിന് ശേഷം തണുക്കാൻ വെക്കുക. അരച്ച മാവിൽ 1/2 കപ്പ് തേങ്ങ ,1/2 കപ്പ് ചോറ് ചേർത്ത് അരയ്ക്കുക. അതിലേക്ക് അരിച്ച് വെച്ച ശർക്കര ചേർത്ത് അരച്ച് എടുക്കണം. അതിലേക്ക് 1 tsp ബേകിങ് സോഡ ചേർത്ത് 1 മണിക്കൂർ വെക്കുക. അതിനു ശേഷം ഇളക്കി സ്റ്റീൽ പാത്രത്തിൽ എണ്ണ തേച്ചു മാവ് ഒഴിച്ചു 20 മിൻ ആവിയിൽ വേവിക്കുക. ആവിയിൽ നിന്ന് എടുത്ത് ചൂട് മാറിയതിനു ശേഷം കട്ട് ചെയ്തു എടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വട്ടയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.