വിറക് അടുപ്പിൽ 10 പേർക്കുള്ള കുഴിമന്തി
ചേരുവകൾ
1.2 kg ബസ്മതി അരി കുതിർത്തിയത്
2.ചിക്കൻ 5kg
3.മാഗ്ഗി cubes 5-6
4.ഉണക്കനാരങ്ങ
5.കാശ്മീരി ചില്ലി പൗഡർ 3 – 4 tblspn
6.കുരുമുളക് പൊടി 1tspn
7.ഗരംമസാല പൊടി 1 tspn
8.സൺഫ്ലവർ ഓയിൽ 50gm
9.സവാള 1 അരിഞ്ഞത്
10.ക്യാപ്‌സികം 1 അരിഞ്ഞത്
11.പച്ചമുളക് 6 കീറിയത്
12.മന്തി മസാല 1 tbspn
13.ഏലക്ക 8 -10 എണ്ണം
14.കറുകപട്ട 3 വലുത്
15.കുരുമുളക് 1 tbspn
16.Hot water
ഉണ്ടാക്കുന്ന വിധം
അരി ഒരു മണിക്കൂർ കുതിർത്തു വയ്ക്കുക.ചിക്കനിൽ 3, 5,6,7,8 ചേരുവകൾ കുഴച്ചു 15, മിനിറ്റ് ഫ്രിഡ്ജിൽ marinate ചെയ്തു വയ്ക്കുക.അടുപ്പിൽ ഉരുളി ചൂടാക്കിട്ട് ചിക്കൻ ചെറിയ രീതിയിൽ fry ചെയ്തു എടുക്കുക. ആ ഓയിലിൽ തന്ന 9,10,11,13,14,15 ചേരുവകൾ വഴറ്റി എടുക്കുക. അതിലേക് ചിക്കൻ പൊരിച്ചത് ഇട്ട് വേവാൻ ഉള്ള ചൂട് വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ചിക്കൻ കോരി എടുത്തിട്ട് അരി വേവാൻ ഉള്ള വെള്ളം കൂടി ഒഴിച്ച് തിളപ്പിച്ചതിനു ശേഷം അരി ഇടുക.. അരി വെന്തു കഴിയുമ്പോൾ വാങ്ങിവയ്ക്കുക. ഒരു പാത്രത്തിൽ കുറച്ചു ഓയിൽ ഒഴിച്ച് ചിക്കൻ ഇട്ടതിനു ശേഷം അരിമുകളിൽ ദം ചെയ്യുക. ഒരു പാത്രത്തിൽ തീ കനൽ എടുത്ത് ഓയിൽ ഒഴിച്ച് ചോറിന്റെ നടുക്കിൽ കുഴി ഉണ്ടാക്കി വച്ചു മൂടി വയ്ക്കുക. കുഴി മന്തി റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കുഴിമന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി MyHomeTips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.