എളുപ്പത്തിൽ രുചിയൂറും ഹൽവ
പപ്പായ -1/2kg(നന്നായി പഴുത്തത്)
പഞ്ചസാര -1/2 കപ്പ്
നെയ്യ് -3 tbsp
ഏലക്കാപ്പൊടി -1/2 tsp
കോൺഫ്ലോർ -2 tbspn
പാൽ -1/2 കപ്പ്
ഉണ്ടാക്കുന്ന വിധം
പപ്പായ കുരുവും തൊലിയും കളഞ്ഞു കഷണങ്ങളാക്കി മിക്സിയിൽ അരച്ചെടുക്കുക . അതിനു ശേഷം ഒരു പാത്രത്തിൽ ഒരു tbs സ്പൂൺ നെയ്യൊഴിച്ചു ചൂടാകുമ്പോൾ അതിലോട്ട് അരച്ച് വെച്ച പപ്പായ ചേർത്ത് നന്നായി ഇളക്കുക .അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക .വെള്ളം വറ്റി വരുമ്പോൾ ഒരു സ്പൂൺ നെയ്യും കൂടി ചേർക്കുക .അതിനു ശേഷം അര കപ്പ് പഞ്ചസാര ചേർത്ത് ഇളക്കി കൊടുക്കുക .ശേഷം 2 ടേബിൾ സ്പൂൺ കോൺഫ്ലോർ അര കപ്പ് പാലിൽ ചേർത്ത് നന്നായി മിക്സ് ചെയ്‌തു പപ്പായ കൂട്ടിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .ഒരു സ്പൂൺ നെയ്യും കൂടി ചേർത്ത് പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ നെയ്യ് മയം പുരട്ടിയ പാത്രത്തിലാക്കി അണ്ടിപ്പരിപ്പും മുന്തിരിയും കൊണ്ട് അലങ്കരിച്ചു , തണുത്തതിനുശേഷം മുറിച്ചുപയോഗിക്കാവുന്നതാണ് .എളുപ്പത്തിൽ ഒരു മധുരം
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മധുരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hannah’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.