ബേക്കറി രുചിയിൽ ദിൽഖുഷ് / coconut bun വളരെ എളുപ്പത്തിൽ തയാറാകാം

ബേക്കറി രുചിയിൽ ദിൽഖുഷ് / coconut bun വളരെ എളുപ്പത്തിൽ തയാറാകാം

Ingredients

മൈദ – ഒന്നര കപ്പ്‌

പാൽ – അര cup

യീസ്റ്റ് – 1 ടീസ്പൂൺ

പഞ്ചസാര – 5ടേബിൾസ്പൂൺ +1ടീസ്പൂൺ

തേങ്ങ -അര കപ്പ്‌

ടൂട്ടി ഫ്രൂട്ടി -1 ടേബിൾസ്പൂൺ

കശുവണ്ടി -1 ടേബിൾസ്പൂൺ

ഉണക്ക മുന്തിരി – 1ടേബിൾസ്പൂൺ

നെയ്യ് 1 ടീസ്പൂൺ

ജാം – 1 ടീസ്പൂൺ

ഉപ്പ്

വെള്ളം

അര കപ്പ്‌ ചെറു ചൂട് പാലിൽ യീസ്റ്റും ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് ഒന്ന് പൊങ്ങാൻ 10 മിനിറ്റ് വയ്ക്കുക

ഒന്നര കപ്പ്‌ മൈദ മാവിൽ പാകത്തിനുള്ള ഉപ്പ് ചേർക്കുക ഒപ്പം യീസ്റ്റ് ചേർത്ത പാലും ചേർത്ത് നന്നായി കുഴയ്ക്കുക ഒരു ടീസ്പൂൺ നെയ്യുംവെള്ളവും ചേർത്ത് കുഴയ്ക്കുക.. 2 മണിക്കൂർ മാവ് ഒന്ന് മൂടി വയ്ക്കുക

തേങ്ങ, ടൂറ്റി ഫ്രൂട്ടി, കശുവണ്ടി, ഉണക്ക മുന്തിരി, പഞ്ചസാര, ജാം എന്നിവ നന്നായി മിക്സ്‌ ചെയ്തു വയ്ക്കുക

2 മണിക്കൂർ ശേഷം മാവ് ഒന്നു കൂടി കുഴച്ചിട്ട് 2 ബാൾസ് ആക്കിയത്തിന് ശേഷം ഒന്ന് പരത്തി വയ്ക്കുക

നെയ് തടവിയ ഒരു പാനിൽ പരത്തിയ മാവ് വയ്ക്കുക മുകളിൽ തേങ്ങ കൂട്ട് വയ്ക്കുക മുകളിൽ പരത്തിയ രണ്ടാമത്തെ പീസ് വച്ചതിന് ശേഷം നന്നായി ഒട്ടിച്ചു വയ്ക്കുക

ഒരു പഴയ പാൻ ചൂടാക്കി അതിൽ ഇതു വച്ചു 15 മിനിറ്റ് കുക്ക് ചെയുക.. ഒരു സൈഡ് കുക്ക് ആകും മറിച്ചു ഇട്ട ശേഷം 5മിനിറ്റ് കുക്ക് ചെയ്യുക..ദിൽഖുഷ് റെഡി ആയി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ദിൽഖുഷ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.