ചേരുവകൾ
• ബ്രഡ് 8 എണ്ണം
• മുട്ട 4 എണ്ണം
• സവാള 2 എണ്ണം (വലുത് )
• തക്കാളി 2 എണ്ണം (മീഡിയം സൈസ് )
• കാപ്സിക്കം 1 എണ്ണം
• ഇഞ്ചി 1 ടീസ്പൂൺ
• വെളുത്തുള്ളി 1 ടീസ്പൂൺ
• മഞ്ഞൾ പൊടി 1 ടീസ്പൂൺ
• മല്ലി പൊടി 1 ടീസ്പൂൺ
• കാശ്മീരി മുളക് പൊടി 1 ടീസ്പൂൺ
• മുളകുപൊടി ഒന്നര ടീസ്പൂൺ
• കുരുമുളക് പൊടി അര ടീസ്പൂൺ
• ഗരം മസാല അര ടീസ്പൂൺ
• പഞ്ചസാര അര ടീസ്പൂൺ
• മല്ലി ഇല ആവശ്യത്തിന്
• ഉപ്പ് ആവശ്യത്തിന്
• വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ എടുത്തു ചൂടാക്കുക ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് ചേർത്ത് ഒന്ന് വഴറ്റുക .ഇതിലേക്ക് സവാള ചേർത്ത് കൊടുക്കുക കുറച്ചു ഉപ്പും കൂടി ചേർത്ത് വഴറ്റുക ചേർ.സവാള വഴന്നു വരുമ്പോൾ കാപ്സിക്കം ചേർത്ത് ഒന്ന് വഴറ്റുക ഇനി ഇതിലേക്ക് മഞ്ഞൾ പൊടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക അതിനു ശേഷം മല്ലിപൊടി ചേർത്ത് മിക്സ് ചെയ്യുക .ഇനി നമുക്ക് കാശ്മീരി മുളകുപൊടിയും മുളകുപൊടിയും കൂടി ചേർത്ത് നന്നായി വഴറ്റുക .നന്നായി പൊടികൾ മൂത്തു വന്നാൽ തക്കാളി അടിച്ചതുകൂടി ചേർത്ത് മിക്സ് ചെയ്യുക .കുറച്ചു പഞ്ചസാര ഈ സമയത്തു ചേർത്ത് കൊടുക്കാം .ആവശ്യത്തിന് ഉപ്പും ചേർക്കാൻ മറക്കണ്ട .ഇനി മസാല കൂട്ട് ഒരു സൈഡിലേക്ക് മാറ്റിവെക്കുക അതെ പാനിൽ തന്നെ മുട്ട ചേർത്തുകൊടുക്കുക മുട്ടയിലേക്കു ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്തു മുട്ട കൊത്തി പൊരിച്ചു എടുക്കുക ഈ മുട്ടയിലേക്കു സൈഡിൽ നീക്കി വച്ച മസാല കൂട്ടുകൂടി ചേർത്ത് മിക്സ് ചെയ്യുക .ഇനി നമുക്ക് ഈ കൂട്ടിയിലേക്കു ബ്രഡ് ചെറുതായി മുറിച്ചത് ചേർത്ത് മിക്സ് ചെയ്യുക കുറച്ചു ഗരം മസാലയും മല്ലി ഇലയും ചേർത്ത് മിക്സ് ചെയ്തു എടുത്താൽ നമ്മുടെ ബ്രെഡ് എഗ്ഗ് മസാല റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രഡ് എഗ്ഗ് മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.