നല്ല ടേസ്റ്റി ചിക്കൻ ഡ്രൈ മസാല ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ

നല്ല ടേസ്റ്റി ചിക്കൻ ഡ്രൈ മസാല ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ. തയ്യാറാക്കാൻ വേണ്ടി ആദ്യം മസാല പൊടിച്ച് വെക്കാം. 2 tbsp മല്ലി, 1/2 tsp ജീരകം, 1/2 tsp പെരും ജീരകം , 2 tbsp കുരുമുളക് ,2 tsp കാശ്മീരി മുളകുപൊടി എന്നിവ ചെറു ചൂടിൽ വറുത്ത് എടുക്കണം. ചൂട് മാറിയതിനു ശേഷം ഒരു മിക്സി ജാറിലേക്ക് ഇട്ടു നന്നായി പൊടിച്ച് എടുക്കണം. അടുത്തതായി വേണ്ടത് ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 1 മീഡിയം സവോള ചെറുതായി അരിഞ്ഞത് ഒന്ന് ഫ്രൈ ചെയ്തു എടുക്കുക. അതും അരച്ച് എടുക്കണം. മസാല കൂട്ടുകൾ ഒക്കെ റെഡി ആയി. അടുത്തതായി ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കുറച്ച് കറവേപ്പിലയും , 1 tbsp ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റി എടുക്കുക. അതിലേക്ക് 500 gm ചിക്കൻ ചേർത്ത് ഇളക്കി എടുക്കുക. പൊടിച്ച് വെച്ച മസാല കൂട്ട് ഇട്ടു കൊടുക്കാം. 2 tbsp മസാല പൊടി ചേർത്ത് ഇളക്കി എടുക്കുക. അരച്ച് വെച്ച് ഉള്ളി പേസ്റ്റ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. 1/2 കപ്പ് ചൂട് വെളളം കൂടി ഒഴിച്ച് കുറുക്കി എടുക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഡ്രൈ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.