ഉത്സവദിനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പായസം. ഈ നവരാത്രി ദിവസങ്ങളിൽ രുചി ഏറെയുള്ള നെയ്പ്പായസം തയ്യാറാക്കിയാലോ. തയ്യാറാക്കാൻ ഏറ്റവും എളുപ്പവുമാണ് നെയ്പായസം.

ഉത്സവദിനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പായസം. ഈ നവരാത്രി ദിവസങ്ങളിൽ രുചി ഏറെയുള്ള നെയ്പ്പായസം തയ്യാറാക്കിയാലോ. തയ്യാറാക്കാൻ ഏറ്റവും എളുപ്പവുമാണ് നെയ്പായസം.

ചേരുവകൾ

ഉണക്കലരി -അര കപ്പ്

ശർക്കര -300 ഗ്രാം

നെയ്യ് -5 ടേബിൾസ്പൂൺ

തേങ്ങ ചിരകിയത് -മുക്കാൽ കപ്പ്

ഏലയ്ക്ക ചതച്ചത്- 5

തയ്യാറാക്കുന്ന വിധം

ഉണക്കലരി നന്നായി കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.ശർക്കര ഒരു ഗ്ലാസ് വെള്ളം ചേർത്ത് ഒരു നൂൽ പരുവത്തിലുള്ള പാനിയാക്കി അരിച്ചെടുക്കുക .ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ 3 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കുതിർത്തുവച്ച അരി ചെറിയ തീയിൽ നന്നായി വറുക്കുക.ഇതിലേക്ക് മൂന്നു കപ്പ് തിളച്ച വെള്ളവും ഏലയ്ക്ക ചതച്ചതും ചേർത്ത് അടച്ചു വെച്ച് ചെറിയ തീയിൽ വേവിക്കുക.അരി വെന്ത് ഉടയുന്നത് വരെ വേവിച്ചെടുക്കണം . വെള്ളം ആവശ്യമുണ്ടെങ്കിൽ ഇടക്ക് ചേർത്തുകൊടുക്കാം.നന്നായി വെന്ത അരിയിലേക്ക് ശർക്കര പാനിയും ഒരു സ്പൂൺ നെയ്യും ചേർത്ത് നന്നായി വരട്ടി എടുക്കണം.

അരിയും ശർക്കരയും കൂടി നന്നായി യോജിച്ചു വരുമ്പോൾ തേങ്ങ ചിരകിയത് ചേർക്കാം.
എല്ലാംകൂടി യോജിച്ച് പായസം കുറുകി തുടങ്ങുമ്പോൾ ഒരു സ്പൂൺ നെയ്യ് കൂടി ഒഴിച്ച് കൊടുത്ത് തീ ഓഫ് ചെയ്യാം.

രുചികരമായ നെയ്പായസം തയ്യാർ.നല്ല ചൂടോടെ അല്പം തെറ്റിപ്പൂവും തുളസിയിലയും വിതറി വാഴയിലകൊണ്ട് അടച്ചു അൽപനേരം വെച്ചാൽ പായസത്തിന് രുചിയേറും.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.