ഉണക്ക മുള്ളൻ കറി :-
Ingredients
ഉണക്ക മീൻ :6
ചെറിയുള്ളി:4
വെളുത്തുള്ളി:4podes
കറിവേപ്പില:2stem
പുളി വെള്ളം:1/2cup
തക്കാളി:1, chopped
പച്ചമുളക്:2
മുളക് പൊടി:2tsp
മഞ്ഞൾ പൊടി:1/2tsp
വലിയ ജീരകപൊടി :3/4tsp
ഉപ്പ്
തേങ്ങ:1/2portion
ആദ്യം മീൻ കുറച്ചു സമയം വെള്ളത്തിലുട്ടുവെക്കാം. അധികമുള്ള ഉപ്പ് കളയാനാണ്. ഇനി ചട്ടിയെടുത്ത് ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം.ഇനി ഇതിലേക്ക് ചെറിയുള്ളിയും വെളുത്തുള്ളിയും അറിഞ്ഞതിട്ട് നന്നായി വഴറ്റാം.ബ്രൗൺ കളർ ആവുമ്പോൾ കറിവേപ്പില ഇട്ട് ശേഷം അതിലേക്ക് പുളി വെള്ളം ഒഴിക്കാം. ഇനി ഇതിലേക്ക് തക്കാളി അരിഞ്ഞതും പച്ചമുളകും ഇട്ട് തിളപ്പിക്കാം. ഇനി മുളക്പൊടി, മഞ്ഞൾ പൊടി, ജീരകപ്പൊടി ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു തിളപ്പിക്കാം. ഇനി ഇതിലേക്ക് ഉണക്കമീൻ ചേർത്ത് അടച്ചുവെച്ച വേവിക്കാം. ശേഷം ഇതിലേക്ക് തേങ്ങാ അരച്ചത് ചേർത്തു ഒന്ന് ചൂടാക്കി തീ ഓഫ് ചെയ്യാം എന്നിട്ട് കുറച്ചു സമയം അടച്ചു വെക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുള്ളൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായിNaaz world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.