മുട്ട ചേർക്കാതെ മുട്ട സുർക്ക ഉണ്ടാക്കിയാലൊ…നിങ്ങളും മുട്ട സുർക്ക ഉണ്ടാക്കി നോക്കൂ

മുട്ട ചേർക്കാതെ മുട്ട സുർക്ക ഉണ്ടാക്കിയാലൊ. 1 കപ്പ് പച്ചരി ആണ് വേണ്ടത്. പച്ചരി ഒരു പാത്രത്തിൽ എടുത്ത് അല്പം വെളളം ഒഴിച്ച് 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം. 3 മണിക്കൂർ ശേഷം അരി കഴുകി മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കാം. കൂടെ 2 tbsp ചോറും ചേർക്കാം.

ഇനി ഇതിലേക്ക് 3.5tbsp vellam ഒഴിച്ച് കൊടുക്കാം. വെള്ളത്തിന്റെ അളവ് കൂടാൻ പാടില്ല. ചെറിയ തരി ഉള്ളത് പോലെ വേണം അരച്ച് എടുക്കാൻ. അരച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി ഇളക്കി കൊടുക്കണം. ഉപ്പും ചേർക്കാം. നെയ് അപ്പത്തിന്റെ പരുവത്തിൽ ആയിരിക്കണം മാവ്. ഇനി ഇത് ഒരു 15 മിൻ അടച്ചു വെക്കണം. ഒരു ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. നന്നായി ചൂടാവുമ്പോൾ 1 തവി മാവ് ഒഴിച്ച് കൊടുക്കാം. അപ്പം പൊന്തി വന്നു കഴിഞ്ഞ് 2 സെക് അങ്ങനെ തന്നെ വെച്ച ശേഷം മാത്രം തിരിച്ചു ഇട്ടു കൊടുക്കാം. അപ്പം എണ്ണയിൽ നിന്നും കോരി മാറ്റം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട സുർക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.