പപ്പായ ഹൽവ
ചേരുവകൾ:-
പപ്പായ ഗ്രേറ്റ് ചെയ്തത്-2 കപ്പ്
പഞ്ചസാര -4Tbsp.
നെയ്യ്-3Tbsp.
ഏലക്കാ പൊടി-1/2sp.
അണ്ടിപ്പരിപ്പ് ആവശ്യത്തിന്
ഉപ്പ് ഒരു പിഞ്ചു
ഉണ്ടാക്കുന്ന വിധം:-
പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ ഗ്രേറ്റ് ചെയ്ത പപ്പായ അതിലേക്ക് ചേർത്ത് കൊടുക്കാം വെള്ളം വറ്റി വരുന്നതുവരെ നന്നായി വഴറ്റിയെടുക്കുക. വറ്റി വരുമ്പോൾ ആവശ്യത്തിനുള്ള ഷുഗർ ചേർത്തു കൊടുക്കാം. ഇടയ്ക്ക് ഓരോ സ്പൂൺ നെയ്യ് ചേർത്തു കൊടുത്തു ഇളക്കുക .വറ്റി വ രുമ്പോൾ ഏലക്കാപ്പൊടി ചേർക്കുക അതുപോലെ അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തു ചേർക്കുക ഒരു ബൗളിൽ സെറ്റ് ചെയ്തു തണുത്ത വരുമ്പോൾ കട്ട് ചെയ്ത് എടുക്കാം. നല്ല ടേസ്റ്റ് ആയ പപ്പായ ഹലുവ റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പപ്പായ ഹലുവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.