ബിരിയാണിയെ വെല്ലും രുചിയിൽ തയ്യാറാക്കാം മിനുട്ടുകൾ കൊണ്ട് ഒരു കിടിലൻ അഫ്‌ഘാനി പുലാവ്

ബിരിയാണിയെ വെല്ലും രുചിയിൽ തയ്യാറാക്കാം മിനുട്ടുകൾ കൊണ്ട് ഒരു കിടിലൻ അഫ്‌ഘാനി പുലാവ്… ഇതിന്റെ സ്വാദ് കഴിച്ചു തന്നെ അറിയണം… ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കൂ.

ആവശ്യമുള്ള സാധനങ്ങൾ

ബസ്മതി റൈസ് -1കപ്പ്‌

ബീഫ് /ചിക്കൻ -500gm

Carrot-1ചെറുത്

കിസ്മിസ് -1/4കപ്പ്

കുരുമുളക് പൊടി -1tsp

ഗരംമസാല പൊടി -1/2tsp

പട്ട -2ചെറിയ കഷ്ണം

ഗ്രാമ്പു -3എണ്ണം

ഏലയ്ക്ക -3എണ്ണം

ചെറിയ ജീരകം -1/2tsp

ഉപ്പു -ആവശ്യത്തിന്

ഓയിൽ -4tbsp

തയ്യാറാക്കുന്ന വിധം

ഒരു കുക്കറിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ പട്ട ഗ്രാമ്പു ഏലക്ക ചെറിയ ജീരകമിട്ട് പൊട്ടിക്കുക എല്ലാം കൂടി ഒന്ന് പൊട്ടി വരുന്ന സമയത്ത് കഴുകി മാറ്റി വെച്ചിരിക്കുന്ന ബീഫും ആവശ്യത്തിനുള്ള ഉപ്പും അര ടീസ്പൂൺ കുരുമുളക് പൊടിയും ഇട്ട് നാല് കപ്പ് വെള്ളവും ഒഴിച്ച് കുക്കർ അടച്ച് വെച്ച് നാലു വിസിൽ വേവിച്ചെടുക്കാം നാലു വിസിൽ ഇന്ന് ശേഷം കുക്കർ തുറന്നു നോക്കാം നമ്മുടെ ബീഫ് വന്നിട്ടുണ്ടാകും ഇനിയൊരു പാനിലേക്ക് നമ്മൾ വേവിച്ചു വച്ചിരിക്കുന്ന ബീഫ് കമ്പ്ലീറ്റ് ഒഴിച്ചു കൊടുക്കാം ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച് ബസ്മതി റൈസ് കൂടി ഇട്ടു കൊടുക്കാം എല്ലാം കൂടി ഒന്ന് മിക്സ് ചെയ്ത് എടുത്തതിനുശേഷം വെള്ളം കുറവ് എന്ന് തോന്നുന്നു എങ്കിൽ ഒരു കപ്പ് ചൂടായ വെള്ളം കൂടി ഒഴിച്ച് കൊടുക്കാം…. ഈ സമയം കുറച്ചു ഉപ്പു കൂടി ഇട്ട് ഇളക്കി അര ടീസ്പൂൺ ഗരം മസാല കൂടി ഇട്ടുകൊടുക്കാം എല്ലാംകൂടി നല്ലവണ്ണം എക്സ് ചെയ്തതിനുശേഷം അടച്ചുവെച്ച് ഒരു 15 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കാം അതി സ്വാദിഷ്ഠമായ ബീഫ് അഫ്ഗാനി പുലാവ് തയ്യാർ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അഫ്‌ഘാനി പുലാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.