തന്തൂരി ചിക്കൻ റസ്റ്ററന്റ് സ്റ്റൈലിൽ ഓവൻ ഇല്ലാതെ വീട്ടിൽ ഉണ്ടാക്കാം

തന്തൂരി ചിക്കൻ ഓവൻ ഇല്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കാം. കുബൂസിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെ കഴിക്കാൻ നല്ലതാണ്. തന്തൂരി ചിക്കൻ മസാല വളരെ ടേസ്റ്റി ആണ്. കുറച്ച് ചേരുവകൾ എളുപ്പം ചെയ്യാവുന്ന ഒരു വിഭവം ആണ്. തന്തൂരി ചിക്കൻ എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

2 വലിയ ചിക്കൻ ലെഗ് ആണ് എടുത്തത്. നിങ്ങൾക്ക് ഇഷ്ടമുള്ള വലിയ പീസ് ചിക്കൻ എടുക്കാവുന്ന ആണ്. നന്നായി കഴുകി വൃത്തിയാക്കി അതിലെ വെള്ളം ഒക്കെ പോകണം. കത്തി വെച്ചിട്ട് ഒന്ന് വരഞ്ഞു കൊടുക്കാം. മസാല ഉള്ളിൽ നന്നായി പിടിക്കാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. മസാല തയ്യാറാക്കുന്നതിന് വേണ്ടി 1 പാത്രത്തിലേക്ക് 1.5 tbsp തൈര് , 1 tbsp മുളക് പൊടി , 1/4 tbsp മഞ്ഞൾ പൊടി , ആവിശ്യത്തിന് ഉപ്പ് , ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് , ചെറു നാരങ്ങ നീര് പകുതി ഇത്രെയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ചിക്കൻ ഇട്ടു കൊടുക്കാം മസാല നന്നായി ഉള്ളിൽ കയറുന്ന വിധം തേച്ചു പിടിപ്പിക്കണം .

30 മിൻ എങ്കിലും മിക്സ് ചെയ്ത് വെക്കാം. ഇനി 1 പാൻ സ്റ്റൗ വെച്ചിട്ട് അതിലേക്ക് കുറച്ച് എണ്ണ ചേർത്ത് അതിലേക്ക് 1 tbsp ബട്ടർ ചേർക്കാം. ഇതാണ് തന്തൂരി മസാല ടേസ്റ്റ് കൂട്ടുന്നത്. ചിക്കൻ ഫ്രൈ ചെയ്യുക. തിരിച്ചും മറിച്ചും ഒക്കെ ഇട്ടു കൊടുക്കാം. ഫ്രൈ ആയി വന്നിട്ടുണ്ട്. ഇനി തന്തൂരി ചിക്കെൻ ഓവൻ ഇല്ലാതെ അതെ ടേസ്റ്റ് കിട്ടാൻ വേണ്ടി കനൽ അല്ലെങ്കിൽ ചർക്കോൾ ചൂടാക്കി 1 പാത്രത്തിൽ വെച്ച് അതിന്റെ അടുത്ത് ചിക്കൻ ഫ്രൈ വെച്ച് കൊടുത്തു ക നലിൽ 1 tsp എണ്ണയോ, ബട്ടർ ഒഴിച്ച് കൊടുക്കാം. പെട്ടെന്ന് തന്നെ നന്നായി പുക വരും. വേറെ ഒരു അടപ്പ് വെച്ച് അടച്ചു വെക്കണം അ പുക മണം ചിക്കേനിൽ നല്ലപോലെ പിടിക്കും. ഓവൻ ഇല്ലാതെ തന്നെ അതെ ടെസ്റ്റിൽ തന്തൂരി ചിക്കൻ കടയിൽന് വാങ്ങുന്ന ടെസ്റ്റിൽ ഉണ്ടാക്കാം. ഇത് പോലെ ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തന്തൂരി ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.