നേന്ത്രപ്പഴംകൊണ്ടൊരു ഇലയട നിങ്ങളും ഉണ്ടാക്കി നോക്കൂ

നേന്ത്രപ്പഴംകൊണ്ടുള്ള ഇലയട

ചേരുവകൾ

• നേന്ത്രപ്പഴം 4 എണ്ണം

• അരിപൊടി 1 കപ്പ്

• ശർക്കര 4 അച്ച് (മധുരം അനുസരിച്ചു ചേർത്തുകൊടുക്കാം )

• നാളികേരം ചിരകിയത് 1 കപ്പ്

• നെയ്യ്‌ 1 ടേബിൾസ്പൂൺ

• ഏലക്കായ പൊടി അര ടീസ്പൂൺ

• ഉപ്പ് ആവശ്യത്തിന്

• വെള്ളം ആവശ്യത്തിന്

• വാഴ ഇല ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പഴം പുഴുങ്ങി പഴത്തിലെ കുരു നീക്കിയ ശേഷം ഉടച്ചെടുക്കണം. തിളച്ച വെള്ളത്തിലേക്ക് ഉപ്പ് ചേർത്ത് ഇളക്കി വെക്കുക .ഒരു പാത്രത്തിൽ അരിപൊടി ഇട്ടശേഷം അതിലേക്കു നെയ്യ് ചേർത്ത് കൊടുക്കാം .ഇനി ഉപ്പുചേർത്ത തിളച്ച വെള്ളം കുറേശേ ചേർത്ത് കുഴച്ചെടുക്കണം .ഈ കുഴച്ച അരിപൊടിയില്ലേക്ക് പഴം ഉടച്ചതുചേർത്ത് ഒന്ന് കുഴക്കുക ഇനി നാളികേരം ചിരകിയതും , ശർക്കര ചിരകിയത് ,ഏലക്കായ പൊടിയും ചേർത്ത് ഒന്ന് കൂടി കുഴച്ചെടുക്കുക .കുഴച്ച മാവു ഒരു ഉരുള എടുത്തു ഇലയിൽ പരത്തി എടുക്കണം .കനം കുറച്ചു പരത്തി എടുക്കാൻ ശ്രദ്ധിക്കണം .ഇനി ഇല മടക്കി എടുക്കണം .അങിനെ മുഴുവൻ മാവും പരത്തി എടുക്കണം . ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് അപ്പത്തട്ടും വച്ച് വെള്ളം തിളപ്പിച്ച ശേഷം ഇല അടകൾ അപ്പത്തട്ടിൽ നിരത്തി വെച്ച് ഇഡലി പാത്രം മൂടിനേന്ത്രപ്പഴം ഇല അട വേവിച്‌ എടുക്കണം .അങിനെ നമ്മുടെ നേന്ത്ര പഴം ഇല അട തയ്യാർ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇലയട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.