ചിക്കൻ പൊരിച്ച് കൊണ്ട് നല്ല അടിപൊളി ചിക്കൻ ചോറ് തയ്യാറാക്കാം

ചിക്കൻ പൊരിച്ച് കൊണ്ട് നല്ല അടിപൊളി ചിക്കൻ ചോറ് തയ്യാറാക്കാം ……
ഒരു കിലോ ചിക്കൻ നന്നായി കഴുകി എടുക്കുക അതിൽ നിന്ന് മൂന്ന് പീസ് മസാലയിൽ ചേർക്കാൻ വേണ്ടി മാറ്റി വെക്കുക ….

ചിക്കൻ ആദ്യം ഒന്നര ടേബിൾസ്പൂൺ മുളകുപൊടി ,കാൽ ടീസ്പൂൺ ഗരം മസാല , ആവശ്യത്തിന് ഉപ്പ് ,ഒരു ടീസ്പൂൺവിനാഗിരി,കാൽ ടീസ്പൂൺ മഞ്ഞൾപൊടി ,എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്തു വെക്കുക. അതിനുശേഷം ഒരു പാനിൽ 6 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചിക്കൻ പൊരിച്ചെടുക്കുക .. ചിക്കൻ മാറ്റിവെച്ച് അതിലേക്ക് പട്ട ,ഗ്രാമ്പൂ, ഏലയ്ക്ക, എന്നിവ ചേർക്കുക എന്നിട്ട് അതിലേക്ക് മുറിച്ച് വെച്ച 2 ഉള്ളി ചേർക്കുക… ഉള്ളി നന്നായി വഴണ്ടു വന്നതിനുശേഷം അതിലേക്ക് പച്ച മസാല ചതച്ചത് ചേർക്കുക …

എന്നിട്ട് നന്നായി വഴറ്റുക അതിനുശേഷം മൂന്ന് തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക പിന്നെ അതിലേക്ക് ഉപ്പ് ചേർത്ത് നന്നായി വഴറ്റുക…. നേരത്തെ മാറ്റിവെച്ച ചിക്കൻ പീസ് ചേർത്ത് കൊടുക്കുക … അതിനുശേഷം അതിലേക്ക് ഒരു ടേബിൾസ്പൂൺ മുളകുപൊടിയും ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും ,അര ടീസ്പൂൺ ഗരംമസാലയും അര ടീസ്പൂൺ കുരുമുളക് പൊടിച്ചതും ഒരു മാഗ്ഗി ചിക്കൻ സ്റ്റോക്കും, ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീര് ചേർത്ത് അതിനുശേഷം കുറച്ചു മല്ലിയിലയും ചേർത്ത് നന്നായി ഇളക്കുക

എന്നിട്ട് നാലര കപ്പ് ചൂടുള്ള വെള്ളം ചേർക്കുക വെള്ളം തിളച്ചുവരുമ്പോൾ മൂന്ന് കപ്പ് അരി നന്നായി കഴുകി അതിലേക്ക് ചേർക്കുക …. അതിലേക്ക് ഒരു ടേബിൾ സ്പൂൺ നല്ലനെയ്യ് ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം പാത്രം മൂടി വെച്ച് 10 മിനുട്ട് ചെറിയ തീയിൽ വേവിച്ചെടുക്കാം… അതിനു ശേഷം നേരത്തെ പൊരിച്ചു വെച്ച ചിക്കനും ചേർത്ത് 5 മിനിറ്റ് കൂടി അടച്ച് വെച്ച് ചെറിയ തീയിൽ വയ്ക്കുക പിന്നെ തീ ഓഫ് ചെയ്യുക …. വളരെ സ്വാദിഷ്ടമായ പൊരിച്ച ചിക്കൻ കൊണ്ടുള്ള ചിക്കൻ ചോറ് റെഡി…

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.