ബനാന ബ്രെഡ്
ചേരുവകൾ:
പഴം – 3 no.s
ഗോതമ്പുപൊടി – 3/4 cup
മൈദ – 3/4cup
പൊടിച്ച പഞ്ചസാര – 1/2 cup
മുട്ട -2
സൺ ഫ്ലവർ ഓയിൽ – 1/2
ഉപ്പ് -1/4 tsp
ബേക്കിംഗ് സോഡാ – 1/4 tsp
ബേക്കിംഗ് പൗഡർ – 1 tsp
കറുക പട്ട പൊടിച്ചത് – 1 tsp
വാനില എസൻസ് – 1 tsp
കശുവണ്ടി – 6-7 no.s
ഉണ്ടാക്കുന്ന വിധം:
മൂന്ന് നല്ല പഴുത്ത പഴം ചെറിയ കഷണങ്ങളായി അരിഞ്ഞു ഒരു പാത്രത്തിൽ ഇടുക അതിലേക്ക് 1/2 cup പൊടിച്ച പഞ്ചസാര ചേർത്ത് നന്നായി ആയി ഉടച്ചെടുക്കുക വേണമെങ്കിൽ ബീറ്റർ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കാം . ഈ മിക്സി ലേക്ക് 1/2 cup സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ വെജിറ്റബിൾ വെജിറ്റബിൾ ഓയിൽ ചേർത്തുകൊടുക്കാം അതിലേക്ക് ഒരു ടീ സ്പൂൺ വാനില എസ്സൻസ്, 2 മുട്ട, ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കാം. ഇനി 3/4 കപ്പ് മൈദപ്പൊടി, 3/4 കപ്പ് ഗോതമ്പുപൊടി, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ, 1/4 ടീസ്പൂൺ ബേക്കിംഗ് സോഡാ ഈ പൊടികൾ എല്ലാം ഒന്ന് അരിച്ചെടുത്ത് കുറച്ചു കുറച്ചായി നേരത്തെ ഉണ്ടാക്കി വെച്ച ബാറ്ററിൽ ചേർത്ത് ഇളക്കി എടുക്കുക . ബനാന ബ്രെഡ് ബാറ്റർ റെഡിയായി ഇനി നമുക്ക് ഈ ബാറ്റർ ഒരു ബേക്കിംഗ് പാനിലേക്ക് ഒഴിച്ച് പ്രീഹീറ്റ്(180°c ,10 mint) ചെയ്ത ഓവനിൽ വച്ച് ബേക്ക് ചെയ്തെടുക്കാം(180°c , 35-40 mint)
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ബനാന ബ്രെഡ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swadishtam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.