സേമിയ പാൽ ഐസ് ഈസിയായി ഉണ്ടാക്കാം

സേമിയ പാൽ ഐസ്
Advertisement

പാല്‍ ഐസ് ഉണ്ടാക്കുന്നതുപോലെ തന്നെ വളരെ ഈസിയാണ് സേമിയ പാൽ ഐസ് ഉണ്ടാക്കാന്‍. ഇതിനു കാല്‍ കപ്പിന്റെ പകുതി സേമിയ എടുക്കണം. ഇത് ലോ ഫ്ലെമില്‍ ഡ്രൈ റോസ്റ്റ് ചെയ്തെടുക്കണം. പിന്നെ രണ്ടു കപ്പ് പാലില്‍ ഒരു ടീസ്പൂണ്‍ പാല്‍പൊടി കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം വറുത്ത സേമിയയിലേക്ക് ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് കാല്‍ കപ്പ് പഞ്ചസാര ചേര്‍ക്കണം. ഇതില്‍ ഒന്നുരണ്ടു പിഞ്ച് ഏലക്കപൊടി ചേര്‍ക്കണം. എന്നിട്ട് ഒരു പിഞ്ച് ഉപ്പ് കൂടി ചേര്‍ത്ത് തീ ഓഫാക്കുക. ഇത് മോള്‍ഡില്‍ ഒഴിച്ച് ഫ്രീസറില്‍ 8 മണിക്കൂര്‍ വെക്കുക. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തുനോക്കൂ. Courtesy: Garam Masala