ഒരു കിടുക്കൻ ചിക്കൺ പാർട്ട്സ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണാം

ഒരു കിടുക്കൻ ചിക്കൺ പാർട്ട്സ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണാം. നമ്മൾ അധികവും കോഴി ഇറച്ചി ഫ്രൈ ആയിരിക്കും കഴിച്ചിട്ടുള്ളത് അതിൽ നിന്നും വ്യത്യാസമായൊരു ഐറ്റം ആണിവിടെ വീഡിയോയിൽ ഉണ്ടാക്കുന്നത് കാണാവുന്നത്.കോഴിയുടെ ഒർജിനൽ ഇറച്ചി അല്ലാതെ ഹാർട്ട്‌, കരൾ തുടങ്ങിയ മറ്റു ഭാഗങ്ങൾ ഒക്കെ അടങ്ങിയ ഒരു ചിക്കൺ പാർട്ട്‌സ്‌ ഫ്രൈ ആണിവിടെ ഉണ്ടാക്കുന്നത്.
ഒരു കിലോ ചിക്കൺ പാർട്ട്സ്‌ റോസ്റ്റ് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ ഇവയൊക്കെയാണ്,
അഞ്ചു സവാള, അരമുറി തേങ്ങ പിഴിഞ്ഞ പാൽ, കാന്താരി,
ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, എന്നിവയാണ്.തേങ്ങ പാൽ ഒന്നാം പാൽ ആണ് വേണ്ടത്, കാന്താരി അവരവരുടെ ആവശ്യത്തിനു അനുസരിച്ചുള്ള എരിവിന് വേണ്ടത് എടുക്കാം. ചിക്കൺ പാർട്ട്സ് റോസ്റ്റ് ചെയ്യാൻ ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിൽ നാലു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടായി വരുമ്പോൾ കടുക് ഇടുക, കടുക് പൊട്ടുമ്പോൾ സവാള അരിഞ്ഞു വെച്ചത് അതിലേക്ക് ഇട്ടു കൊടുക്കണം, സവാള നന്നായി ഇളക്കികൊണ്ടു ആവശ്യതിനുള്ള ഉപ്പ് ചേർത്തു നല്ലതു പോലെ വഴറ്റുക അതിലേക്ക് കാന്താരി കീറി ഇടുക, കാന്താരി തന്നെ വേണം ചിക്കൺ പാർട്ട്‌സ്‌ ഫ്രൈ എന്നില്ല പച്ച മുളക് ആയാലും മതി.നമ്മുടെ ഇഷ്ട്ടാനുസരണം ചേർക്കാം. മുളകും സവാളയും നല്ലതു പോലെ വാടിയാൽ അതിലേക്ക് കറിവേപ്പില ഇടാം.
അടുത്തതായി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ടു സവാളയുമായി വഴറ്റി ചേർക്കാം. നന്നായി മൂത്ത് വന്ന ഇതിലേക്ക് മുളക് പൊടി ഇടാം കാന്താരി മുളക് ചേർത്തിരിക്കുന്നത് കൊണ്ടു എരിവിന്റെ ഇഷ്ട്ടാനുസരണം ഇട്ടു അടുത്തതായി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ടു സവാളയുമായി വഴറ്റി ചേർക്കാം. നന്നായി മൂത്ത് വന്ന ഇതിലേക്ക് മുളക് പൊടി ഇടാം കാന്താരി മുളക് ചേർത്തിരിക്കുന്നത് കൊണ്ടു എരിവിന്റെ ഇഷ്ട്ടാനുസരണംകൂടുതലോ കുറച്ചോ ഇട്ടാൽ മതിയാകും. മഞ്ഞൾ പൊടി, മല്ലിപൊടി, ഗരം മസാല പൊടി, കുരു മുളക് പൊടി എന്നീ പൊടികൾ കൂടി ചേർത്തു നല്ലവണ്ണം ഇളക്കുക. മസാല ഒക്കെ പച്ചമണം വിട്ടു മൂത്താൽ അതിലോട്ടു പിഴിഞ്ഞു വെച്ച തേങ്ങ പാൽ ഒഴിച്ചു ചേർക്കുക.ഇതിലേക്കാണ് കോഴിയുടെ പാർട്ട്‌സ്‌ ഇടേണ്ടത് കരളും മറ്റും ചേർന്ന പാർട്ട്സ്‌ ഇട്ടു മസാല കൂട്ട് എല്ലാം പിടിച്ചു ചേരാൻ നല്ലതു പോലെ ഇളക്കണം.റോസ്റ്റ് പരുവം ആകുമ്പോൾ ഇറക്കി കഴിക്കാം..ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൺ പാർട്ട്സ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mammy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.