20 മിനുട്ട് കൊണ്ട് സ്വാദിഷ്ടമായ ഹല്‍വ

ഹല്‍വ
Advertisement

ഹല്‍വ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍: അരകപ്പ് കോണ്‍ഫ്ലവര്‍, ഒരു കപ്പ് പഞ്ചസാര, നെയ്യ് രണ്ട് tbsp, ഡ്രൈഫ്രൂട്ട്സ്, കളര്‍ ആവശ്യമുള്ളവര്‍ക്ക് കളര്‍ ചേര്‍ക്കാം.അരകപ്പ് കോണ്‍ഫ്ലവറിന് അരകപ്പ് വെള്ളം ഒഴിക്കുക, ഇതില്‍ കളര്‍ കൂടി ചേര്‍ത്ത് കലക്കി എടുക്കുക. ഒരു പാനില്‍ പഞ്ചസാര വെള്ളമൊഴിച്ച് തിളപ്പിച്ച്‌ പാനിയാക്കുക. അതിലേക്കു ഈ കോണ്‍ഫ്ലവര്‍ കൂട്ട് ഒഴിച്ച് തുടര്‍ച്ചയായി ഇളക്കി കൊണ്ടിരിക്കുക. അതില്‍ ഡ്രൈ ഫ്രൂട്ട്സും നെയ്യും ചേര്‍ത്ത് ഇളക്കി നന്നായി കുറുകി കട്ടി ആകുമ്പോള്‍ ഒരു പത്രത്തിലേക്ക് തണുക്കാന്‍ വെക്കുക. തണുത്ത് കട്ടിയായ ശേഷം കട്ട്‌ ചെയ്തെടുക്കുക. വിശദമായി കാണുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ ശ്രദ്ധിക്കുക. Courtesy: Akkus Cooking.