പാൽ ഐസ് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം

പാൽ ഐസ്
Advertisement

കുട്ടികാലത്ത് ഐസ് വാങ്ങി കഴിച്ചിട്ടുള്ളവര്‍ക്ക് ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ ആണ് ഐസ്. ഇപ്പോള്‍ പുറത്തു നിന്നും വാങ്ങുന്ന ഐസ് പലതരം കെമിക്കല്‍സും പ്രിസര്‍വേറ്റീവ്സും ആണ്. അതുപോലെ അവയില്‍ മിക്കതും ഉണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആണ്. കുട്ടികള്‍ക്ക് അതൊക്കെ വാങ്ങി കൊടുക്കുന്നത് അത്ര സുരക്ഷിതമല്ല. നമുക്ക് വീട്ടില്‍ തന്നെ നല്ല രുചികരമായ ഐസ് ഉണ്ടാക്കാം. ഇതിനു വേണ്ടത് നന്നായി തിളപ്പിച്ച്‌ തണുപ്പിച്ചെടുത്ത പാലും കണ്ടന്‍സ്ഡ് മില്‍കും അല്പം വാനില എസെന്‍സും (വാനില എസെന്‍സ് ഇല്ലാത്തവര്‍ ഏലക്ക പൊടിച്ചു ചേര്‍ത്താലും മതി) അല്പം ഉപ്പും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. അതുപോലെ ചെയ്തുനോക്കൂ.