മീൻ ഇല്ലാത്ത മീൻ കറി

മീൻ ഇല്ലാത്ത മീൻ കറി
വളരെ ടേസ്റ്റി ആയി മീൻ ഇല്ലാത്ത മീൻ കറി എങ്ങനെ തയ്യാറാക്കാം
ആവശ്യമായ സാധനങ്ങൾ
തക്കാളി 3
സവോള 1
പച്ചമുളക്‌ 4
ഇഞ്ചി ഒരു പീസ്
കറിവേപ്പില

മസാല പൊടികൾ
മഞ്ഞൾപൊടി – 1/2
മല്ലിപൊടി- 1/2

മുളകുപൊടി- 1 1/2

കടുക്- 1/2
ഉലുവ- 1/4
ഉപ്പ്‌
എണ്ണ
തേങ്ങാപാൽ
കുടമ്പുളി
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയോ പാനോ വച്ച് അതിൽ 2 സ്പൂൺ എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം അര സ്പൂൺ കടുക്‌ കാൽ സ്പൂൺ ഉലുവ
ചേർത്ത് മൂപ്പിക്കുക.ഇതിൽ ചെറുതായി മുറിച്ചുവച്ചിരിക്കുന്ന
ഇഞ്ചി,കറിവേപ്പില,സവോള, പച്ചമുളക്‌ ഇതെല്ലാം ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
നന്നായിവഴറ്റിയതിനുശേഷം മസാലപ്പൊടി ചേർത്തുകൊടുത്തു വീണ്ടും വഴറ്റുക.മസാലയുടെ

പച്ചമണം മാറുന്നതുവരെ വഴറ്റുക.ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റുക.നന്നായിവഴണ്ടുവരുമ്പോൾ
തേങ്ങാപാൽ,പുളി,ഉപ്പ്‌ എന്നിവ ചേർത്തുകൊടുക്കുക.എണ്ണ തെളിയുന്നപരുവമാകുമ്പോൾ സ്റ്റോവ് ഓഫ് ചെയ്തുവെക്കാം. ടേസ്റ്റി തക്കാളി കറി റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Samu cheese ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.